Friday, May 3, 2024
HomeKeralaകോണ്‍ഗ്രസ് സ്ത്രീകളെ ബഹുമാനിക്കാത്ത പാര്‍ട്ടി ; ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം പൂട്ടും

കോണ്‍ഗ്രസ് സ്ത്രീകളെ ബഹുമാനിക്കാത്ത പാര്‍ട്ടി ; ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം പൂട്ടും

ത്തനംതിട്ട: കോണ്‍ഗ്രസിന് നല്ല നേതൃത്വം ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം പൂട്ടുമെന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍.

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് ബഹുമാനം കിട്ടുന്നില്ലെന്നും അവര്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും പറഞ്ഞു പത്മജ അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മോദിയുടെ നേതൃത്വം ആകര്‍ഷിച്ചെന്നും പറഞ്ഞു.

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു പത്മജ. കെ. കരുണകാരന്റെ മകള്‍ ആയിട്ടും കോണ്‍ഗ്രസ് വേദികളില്‍ ഒരു മൂലയില്‍ ആയിരുന്നു സ്ഥാനം. കെ കരുണാകരന്റെ മകളെ കോണ്‍ഗ്രസിന് വേണ്ട. അത് കെ മുരളീധരന്, അതായത് തന്റെ സഹോദരന് മനസിലാകും. ബിജെപി സ്ത്രീകളെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും പത്മജ പറഞ്ഞു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരും. കരുണാകരന്റെ മകള്‍ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനില്‍ ആന്റണിയുമായി നല്ല അടുപ്പം താന്‍ നിലനിര്‍ത്തിയിരുന്നു. തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വന്ന ആളാണ് അനിലെന്നും അതുകൊണ്ട് അനിലിന് വേണ്ടി ഇവിടെ എത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അനില്‍ ആന്റണിയുടെ പ്രചാരണ യോഗത്തില്‍ പത്മജ വേണുഗോപാലിന് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്.

കെ മുരളീധരന് പരവതാനി വിരിച്ച ആണ് താന്‍ പോന്നത്. അല്പം വൈകി എല്ലാം മനസ്സില്‍ ആകുന്ന ആള്‍ ആണ് കെ. മുരളീധരന്‍. പ്രബലമായ സമുദായം കോണ്‍ഗ്രസില്‍ നിന്ന് അകന്നു. എല്ലാ ബൂത്തിലും തനിക്ക് ആള് ഉണ്ട്. വെറുതെ ബിജെപിയില്‍ വന്നതല്ല. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയവര്‍ ആണ് പാര്‍ട്ടി വിട്ടപ്പോള്‍ ആക്ഷേപിക്കുന്നത്. ഒരു സ്ഥാനവും വേണ്ട പ്രവര്‍ത്തിക്കാന്‍ ഒരു അവസരം മാത്രമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും നിങ്ങളുടെ പത്മേച്ചിയാണ് താനെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular