Saturday, May 18, 2024
Homeafricaദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാല് വൈദികര്‍

ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാല് വൈദികര്‍

ക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു.സനീന്‍ കത്തോലിക്കാ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന സെന്‍റ് പാട്രിക്സ് മിഷനറി സൊസൈറ്റി അംഗം ഫാ.

വില്യം ബാന്‍ഡ, ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വെച്ചാണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഈജിപ്തുകാരായ മൂന്ന് വൈദികരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഇവരെ അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ക്ല മൂസ എല്‍ സാമുവേലി (70), യുസ്തോസ് ആവാ മാര്‍ക്കോസ് (40), മിനാ ആവാ മാര്‍ക്കോസ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്.

സാംബിയന്‍ സ്വദേശിയായ ബാന്‍ഡ 2015 മുതല്‍ സഹവികാരിയായി സേവനമനുഷ്ടിക്കുകയാണ്. രാവിലെത്തെ പ്രാര്‍ഥനക്ക് ശേഷം വസ്ത്രം മാറാനായി പോയപ്പോഴാണ് വൈദികനെ പിന്നില്‍ നിന്നെത്തിയ അക്രമി വെടിവെച്ചത്. ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

മറ്റൊരു വൈദികന് ഗുരുതരമായി പരിക്കേറ്റു. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട വൈദികര്‍. അതേസമയം 35കാരനാണ് പ്രതിയെന്നും കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular