Monday, May 20, 2024
Homeafricaബോയിംഗ് വിമാനം അപകടത്തില്‍പ്പെട്ടു

ബോയിംഗ് വിമാനം അപകടത്തില്‍പ്പെട്ടു

ക്കർ: സെനഗല്‍ തലസ്ഥാനമായ ഡക്കറില്‍ ബോയിംഗ് യാത്രാവിമാനം പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്നു തെന്നി തീപിടിച്ച്‌ 10 പേർക്കു പരിക്കേറ്റു.
വ്യാഴാഴ്ച അർധരാത്രി മാലി തലസ്ഥാനമായ ബാമക്കോയിലേക്കു പുറപ്പെട്ട എയർ സെനഗലിന്‍റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ജീവനക്കാർ അടക്കം 85 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ബോയിംഗ് കന്പനി നിർമിച്ച വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞദിവസം ബോയിംഗിന്‍റെ ചരക്കുവിമാനം ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങവേ ലാൻഡിംഗ് ഗിയർ പ്രശ്നം മൂലം അപകടത്തില്‍പ്പെട്ടിരുന്നു. ജനുവരിയില്‍ അമേരിക്കയില്‍ ഒരു വിമാനം പറന്നുകൊണ്ടിരിക്കേ വാതില്‍ പറന്നുപോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular