Sunday, May 19, 2024
HomeKeralaകാണാതായ പതിനാലുകാരിയെ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടെത്തി: ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

കാണാതായ പതിനാലുകാരിയെ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടെത്തി: ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

യനാട്: വയനാട് പരക്കുനിയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ പോലീസ് തൃശൂരില്‍ നിന്ന് കണ്ടെത്തി.

ശനിയാഴ്ചയാണ് പനമരം ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. കൂട്ടുകാരിയുടെ തൃശൂരിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി പോയത്. എന്നാല്‍ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാകുകയായിരുന്നു.

തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസിന്റെ സഹായത്തോടെ പാലപ്പെട്ടി വളവില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയോെടാപ്പം കൂട്ടുകാരിയുടെ അമ്മ, അച്ഛന്‍ എന്നിവര്‍ ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി എടുത്ത ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. സംഭവത്തില്‍ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ എന്തിനാണ് കൊണ്ടുപോയത് എന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular