Friday, May 3, 2024
HomeEurope23 വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിനൊപ്പം ഉള്ള നാച്ചോ ക്ലബ് വിടുന്നു

23 വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിനൊപ്പം ഉള്ള നാച്ചോ ക്ലബ് വിടുന്നു

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് റയല്‍ മാഡ്രിഡ് ക്ലബില്‍ കരാർ പുതുക്കില്ല. റയല്‍ മാഡ്രിഡ് താരത്തിന് പുതിയ കരാർ നല്‍കാൻ തയ്യാറാണെങ്കിലും നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു.

ഈ സീസണ്‍ അവസാനം വരെയാണ് താരത്തിന് കരാർ ഉള്ളത്. ഇതു കഴിഞ്ഞ് ക്ലബ് വിടാൻ ആണ് നാച്ചോയുടെ തീരുമാനം. നാചോ അവസാന 23 വർഷമായി റയല്‍ മാഡ്രിഡിനൊപ്പം ഉണ്ട്.

23 വർഷം മുമ്ബ് റയല്‍ മാഡ്രിഡിന്റെ അക്കാദമിയില്‍ ചേർന്ന നാച്ചോ 2011 ഏപ്രിലില്‍ വലൻസിയയ്‌ക്കെതിരായ മത്സരത്തില്‍ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതല്‍ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയല്‍ മാഡ്രിഡിനായി ഇതുവരെ 300ല്‍ അധികം കളികള്‍ കളിച്ചിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ചാമ്ബ്യൻസ് ലീഗ് അടക്കം 23 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്ബ്യൻസ് ലീഗില്‍ മാത്രം ഇതുവരെ റയലിനായി 60ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നാചോ ഇനി അടുത്തതായി ഏത് ക്ലബില്‍ കളിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular