Friday, May 3, 2024
HomeUSAഗിറ്റാറിലെ ഇതിഹാസം ഡിക്കി ബെറ്റ്സ് വിടവാങ്ങി

ഗിറ്റാറിലെ ഇതിഹാസം ഡിക്കി ബെറ്റ്സ് വിടവാങ്ങി

വാഷിങ്ടണ്‍ : യുഎസ് റോക്ക് സംഗീതത്തില്‍ തരംഗം സൃഷ്ടിച്ച്‌ ഡിക്കി ബെറ്റ്‌സ് (80) വിടവാങ്ങി .ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം.

ഓള്‍മാന്‍ ബ്രദേഴ്‌സ് ബാന്‍ഡിന്റെ് സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി ബെറ്റ്‌സ് അമേരിക്കന്‍ ഗിറ്റാറിസ്റ്റ് , ഗായകന്‍ ,ഗാനരചയിതാവ് , സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങി നിന്ന കലാകരാനാണ്.

തലയിലെ കൗ ബോയ് തൊപ്പിയും തോളറ്റം വരെയുളള മുടിയും നീളന്‍ മീശയുമായി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഡിക്കി ഗിറ്റാറിസ്റ്റ ഡൈ്വന്‍ ഓള്‍മാനൊപ്പം 1969 -ല്‍ ഫോളറിഡയില്‍ സ്ഥാപിച്ച ഓള്‍മാന്‍ ബ്രദേഴ്സ് ബാൻഡ് വംശീയവൈവിധ്യം കൊണ്ടും ദൈർഘ്യമേറിയ പാട്ടുകളാലും പെട്ടെന്നു ശ്രദ്ധ നേടി.

1971-ല്‍ ഒരു മോട്ടോർ സൈക്കിള്‍ അപകടത്തില്‍ ഡ്യുവൻ ഓള്‍മാൻ മരിക്കുകയും ഒരു വർഷത്തിന് ശേഷം ഒരു മോട്ടോർ സൈക്കിള്‍ അപകടത്തില്‍ ഓക്ക്ലി കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ സംഘത്തെ ദുരന്തം ബാധിച്ചു. ബെറ്റ്‌സും ഗ്രെഗ് ഓള്‍മാനും ബാൻഡിൻ്റെ നേതാക്കളായി, പക്ഷേ ഗ്രൂപ്പിലെ സൃഷ്ടിപരമായ വ്യത്യാസങ്ങളും ലഹരിവസ്തുക്കളുടെ ദുരുപയോഗവും അവരെ ഒന്നിലധികം തവണ പിരിയാനും പരിഷ്‌കരിക്കാനും കാരണമായി.

‘ഐഡില്‍വൈല്‍ഡ് സൗത്ത്’ എന്ന ആല്‍ബവും അതില്‍ ബെറ്റ്സ് ഗിറ്റാറില്‍ വായിച്ച ‘ഇൻ മെമ്മറി ഓഫ് എലിസബത്ത് റീഡും’ ഏറെ പ്രശസ്തമാണ്.’ഗിറ്റാറില്‍ ബെറ്റ്സ് വിസ്മയം തീ‍ർത്ത ‘ജെസീക്ക’യ്ക്ക് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular