Friday, May 3, 2024
HomeIndiaലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ; രാജ്യം സ്വാതന്ത്ര്യം നേടിയശേഷം ആദ്യമായി ഒരു ഗ്രാമം വോട്ടു...

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ; രാജ്യം സ്വാതന്ത്ര്യം നേടിയശേഷം ആദ്യമായി ഒരു ഗ്രാമം വോട്ടു ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം.

സുരക്ഷാ സേന 29 പേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഛത്തീസ്ഗഡിലെ ചന്ദമേട്ട ഗ്രാമം സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്.

നക്‌സലുകളുടെ ശക്തികേന്ദ്രമെന്നറിയപ്പെട്ടിരുന്ന ഗ്രാമത്തില്‍ 162 സ്ത്രീകളടക്കം 325 വോട്ടര്‍മാരുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ ആളുകള്‍ വോട്ടു രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് എത്തി. വെള്ളിയാഴ്ച നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന സംസ്ഥാനത്തെ 11 ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ബസ്തര്‍. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും പ്രദേശവാസികള്‍ പോളിംഗ് ബൂത്തുകള്‍ക്ക് പുറത്ത് എത്തുകയും ക്യൂവില്‍ നിന്ന് തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുകയും ചെയ്തു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള സേനയേയും സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നും മെയ് 7നുമാണ് വോട്ടെടുപ്പ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്.

തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, മിസോറാം, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, സിക്കിം, ജമ്മു എന്നിവ ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിനൊപ്പം കാശ്മീര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular