Friday, May 3, 2024
HomeIndiaപത്തുവയസ്സുകാരി കേക്ക് കഴിച്ചു മരിച്ച സംഭവം ; കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരം...

പത്തുവയസ്സുകാരി കേക്ക് കഴിച്ചു മരിച്ച സംഭവം ; കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരം ചേര്‍ത്തത് മരണ കാരണമെന്ന് റിപ്പോര്‍ട്ട്

ഞ്ചാബില്‍ പത്തുവയസ്സുകാരിയായ പെണ്‍കുട്ടി കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. മാര്‍ച്ച്‌ 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലേക്കാണ് പാട്യാലയിലെ പ്രമുഖ ബേക്കറിയില്‍ നിന്നും ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തത്. കൂടുതല്‍ പരിശോധനയ്ക്കായി കേക്കിന്റെ കഷ്ണം അയച്ചതോടെയാണ് മരണകാരണം പുറത്ത് വന്നത്. മധുരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃതിമ സാമഗ്രിയായ സാക്കറിന്‍ ശരീരത്തില്‍ അമിതമായ അളവില്‍ കടന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.

ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാകറീന്‍ ചെറിയ അളവില്‍ ചേര്‍ക്കാറുണ്ടെങ്കിലും ഇത് വലിയതോതില്‍ ഉപയോ?ഗിക്കുന്നത് രക്തത്തിലെ ?ഗ്ലൂക്കോസ് നില കുത്തനെ ഉയരാനിടയാക്കുമെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ ബേക്കറി ഉടമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular