Saturday, May 4, 2024
HomeKeralaസംസ്ഥാനം 26ന് പോളിങ് ബൂത്തിലേക്ക്, വെറുതെ അങ്ങ് പോയാല്‍ പോരാ, കയ്യില്‍ കരുതേണ്ടവ ഇവയെല്ലാം

സംസ്ഥാനം 26ന് പോളിങ് ബൂത്തിലേക്ക്, വെറുതെ അങ്ങ് പോയാല്‍ പോരാ, കയ്യില്‍ കരുതേണ്ടവ ഇവയെല്ലാം

പ്രില്‍ 26ന് ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുകയാണ്. രണ്ടാംഘട്ട തിരഞ്ഞടെപ്പാണ് കേരളത്തില്‍ ഉള്‍പ്പെടെ നടക്കുന്നത്.

വോട്ടെടുപ്പിനായി പോളിങ് ബൂത്തിലേക്ക് കയറിചെല്ലുമ്ബോള്‍ ഓരോ വോട്ടർമാരും കയ്യില്‍ നിർബന്ധമായും കരുതേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്നല്ലേ, ചിലർക്കെല്ലാം അതെ കുറിച്ച്‌ അറിയാമെങ്കിലും ചിലർക്ക് ആകെ സംശയമായിരിക്കും. അങ്ങനെയുള്ളവർ ഇത് ശ്രദ്ദിച്ചോളൂ.

പോളിങ് ബൂത്തിലേക്ക് ഏതെങ്കിലും അംഗീകൃതരേഖ കരുതണം.

വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ ഏതെങ്കിലും അംഗീകൃതരേഖ കരുതണം. അതായത്, വോട്ടര്‍ ഐ.ഡി കാര്‍ഡ്,
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി), സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്,പാസ്‌പോര്‍ട്ട്, എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്,
പെന്‍ഷന്‍ രേഖ,ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്,
എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍.സിക്കോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ വോട്ടര്‍ക്ക് കൊണ്ടുപോകാം.

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പോളിങ് ബൂത്തിനുള്ളില്‍ അനുവദനീയമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular