Friday, May 3, 2024
HomeKeralaഎസ്‌എന്‍ഡിപി വീടുകള്‍ കേന്ദ്രീകരിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; ബിഡിജെഎസ് നീക്കം പ്രതിരോധിച്ച്‌ സിപിഐഎം

എസ്‌എന്‍ഡിപി വീടുകള്‍ കേന്ദ്രീകരിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; ബിഡിജെഎസ് നീക്കം പ്രതിരോധിച്ച്‌ സിപിഐഎം

സാമുദായിക വോട്ടുകള്‍ സ്വാധീനിക്കാനുള്ള ബിഡിജെഎസ് നീക്കം പ്രതിരോധിച്ച്‌ സിപിഐഎം. തുഷാറിനായി എസ്‌എന്‍ഡിപി വീടുകള്‍ കേന്ദ്രീകരിച്ചാണ് ബിഡിജെഎസ് വോട്ടര്‍മാരെ സ്വാധീനിക്കുന്നത്.

കുടുംബയോഗങ്ങള്‍ വിളിച്ചും, വീടുവീടാന്തരം ലഘുലേഖ വിതരണം ചെയ്തുമാണ് സിപിഐഎം ഈ നീക്കത്തെ ചെറുക്കുന്നത്.

ബിഡിജെഎസ് സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടിയാണ് എസ്‌എന്‍ഡിപി യൂണിയന്‍ നേതാക്കളും പരോക്ഷമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടുന്നത്. എസ്‌എന്‍ഡിപി വീടുകള്‍ കേന്ദ്രീകരിച്ച്‌ ഈഴവ വോട്ടുകള്‍ ഉറപ്പിക്കാനാണ് ഇവരുടെ നീക്കം. എന്നാല്‍ ഇതിന് എതിരെ ശാഖകളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് യൂണിയന്‍ നേതാക്കള്‍ നേരിടുന്നത്. ജാതി പറഞ്ഞ് വോട്ട് പിടിക്കാനുള്ള നീക്കം കുടുംബയോഗങ്ങള്‍ വിളിച്ചാണ് സിപിഐഎം ചെറുക്കുന്നത്.

കൂടാതെ വൈക്കം സത്യാഗ്രഹം അടക്കമുള്ള നവോത്ഥാന സമരങ്ങളുടെ ചരിത്രവും ഇടപെടലുകളും അടങ്ങുന്ന ലഘു ലേഖകളും വീടുകളില്‍ എത്തിച്ച്‌ തുടങ്ങിയിട്ടുണ്ട്. ക്യാമ്ബയിനിലൂടെ വോട്ട് ചോര്‍ച്ച തടയാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഐഎം. യുഡിഎഫ് വോട്ടുകള്‍ ബിഡിജെഎസിന് പോകാനുള്ള സാധ്യതയും സിപിഐഎം നോക്കികാണുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular