Friday, May 17, 2024
HomeKeralaമുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം, അഞ്ച് തൊഴിലാളികള്‍ നീന്തിക്കയറി, ഒരാളെ കാണാതായി

മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം, അഞ്ച് തൊഴിലാളികള്‍ നീന്തിക്കയറി, ഒരാളെ കാണാതായി

പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി.

പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.

പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസില്‍, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങള്‍ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികള്‍ പറയുന്നത്. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ നടത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular