Friday, May 17, 2024
HomeIndiaരക്ഷകനായി സഹല്‍; മോഹൻ ബഗാൻ ഐ.എസ്.എല്‍ ഫൈനലില്‍

രക്ഷകനായി സഹല്‍; മോഹൻ ബഗാൻ ഐ.എസ്.എല്‍ ഫൈനലില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌ എഫ്.സി.

പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് വിജയഗോള്‍ നേടിയത്.

ആദ്യപാദത്തില്‍ ഒഡീഷ എഫ്.സിയില്‍ നിന്നും 2-1ന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ബഗാനായി 22-ാം മിനുറ്റില്‍ ജേസണ്‍ കമ്മിങ്സ് സ്കോർ ചെയ്തു. മത്സരം അധിക സമയത്തേക്കെന്ന് തോന്നിയിരിക്കവേയാണ് സഹല്‍ ബഗാന്റെ രക്ഷക്കെത്തിയത്.

ചൊവ്വാഴ്ച നടക്കുന്ന മുംബൈ സിറ്റി ഗോവ മത്സരത്തിലെ വിജയികളെയാകും ബഗാൻ ഫൈനലില്‍ നേരിടുക. ആദ്യ പാദത്തില്‍ 2-0ത്തിന് മുന്നില്‍ നിന്നിരുന്ന ഗോവയെ ഇഞ്ചുറിടൈമില്‍ നേടിയ 3 ഗോളുകളിലൂടെ മുംബൈ മറികടന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular