Friday, May 17, 2024
HomeKeralaമാര്‍ക്കറ്റ്‌ റിവ്യു : എരിഞ്ഞിട്ട്‌ വയ്യ, കുരുമുളക്‌ വില കത്തുന്നു!

മാര്‍ക്കറ്റ്‌ റിവ്യു : എരിഞ്ഞിട്ട്‌ വയ്യ, കുരുമുളക്‌ വില കത്തുന്നു!

കുരുമുളകിന്‌ നല്ല എരിവ്‌. കഴിഞ്ഞ ആഴ്‌ച കുരുമുളക്‌ കിലോ 12 രൂപ വിലകൂടി. കഴിഞ്ഞ അഞ്ച്‌ ആഴ്‌ചയ്‌ക്കിടയില്‍ 62 രൂപയാണ്‌ വില കൂടിയത്‌.കുരുമുളകിന്‌ നല്ല വിലയെന്നു കര്‍ഷകര്‍.

രാജ്യാന്തരതലത്തില്‍ കുരുമുളകിന്‌ ഉയര്‍ന്ന വിലയാണ്‌ കൊച്ചിയില്‍. വില കൂടാന്‍ തുടങ്ങിയതോടെ കുരുമുളക്‌ വില്‍പനയ്‌ക്ക് വരവ്‌ കുറവാണ്‌. കഴിഞ്ഞ ആഴ്‌ചയില്‍ കൊച്ചിയില്‍ 174 ടണ്‍ കുരുമുളക്‌ വില്‍പനയ്‌ക്ക് എത്തി.
മുന്‍ വാരത്തേക്കാള്‍ 24 ടണ്‍ കുറവാണ്‌. വില കൂടുമ്ബോള്‍. വില്‍പ്പനക്കാര്‍ കുറവായിരിക്കും. വാങ്ങലുകാരുടെ സാന്നിധ്യമാണ്‌. വില ഉയര്‍ന്നത്‌. കൊച്ചിയില്‍ വില്‍പനയ്‌ക്ക് എത്തിയ മുളകില്‍ കൂടുതലും അന്യസംസ്‌ഥാനത്തെ മുളക്‌ ആയിരുന്നു. സാന്ദ്രത കൂടിയ ഇടുക്കിയിലെ മുളക്‌ വില്‌പനയ്‌ക്ക് എത്തിയില്ല. വിയറ്റ്‌നാമിലും ബ്രസീലിലും കുരുമുളകിനു കനത്ത നാശനഷ്‌ടം ഉണ്ടായി. അവരുടെ അശാസ്‌ത്രീയമായ കൃഷിയും കാലാവസ്‌ഥ മാറ്റങ്ങളും ഇരു രാജ്യങ്ങള്‍ക്കും കൃഷിയില്‍ കനത്ത നാശനഷ്‌ടമാണ്‌ വരുത്തിയത്‌. ഇതുമൂലം വിയറ്റ്‌നാമും ബ്രസീലും രാജ്യാന്തര വിപണിയില്‍നിന്നു പിന്മാറി.
ബ്രസീല്‍ വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഉണ്ടായ കുരുമുളക്‌ കൃഷിയുടെ നാശനഷ്‌ടം വരും നാളുകളില്‍ രാജ്യാന്തരതലത്തില്‍ കുരുമുളകിന്‌ വില കൂടുമെന്ന്‌ പ്രചരണം ഉണ്ട്‌. ഇന്ത്യയിലേക്ക്‌ വിയറ്റ്‌നാമില്‍നിന്നു ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ നികുതിയും കപ്പല്‍ കൂലിയും ഉള്‍പ്പെടെ ഒരു കിലോ കുരുമുളകിന്‌ 751 രൂപ നല്‍കണം. ഇറക്കുമതി ചെയ്‌ത മുളക്‌ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നില്‍ക്കുന്നത്‌. കിലോ 550-575 രൂപ നിരക്കിലാണ്‌. നഷ്‌ടം സഹിച്ച്‌ വില്‍ക്കുന്നതില്‍ കൊച്ചിയിലെ കയറ്റുമതിക്കാര്‍ മറ്റു വ്യാപാരികള്‍ക്കിടയില്‍ സംശയം ഉളവായിട്ടുണ്ട്‌. മുന്‍കാലങ്ങളില്‍ കസ്‌റ്റംസ്‌ പരിശോധന. ഇപ്പോള്‍ അവര്‍ കണ്ണടയ്‌ക്കുകയാണ്‌. ഒരു കിലോ കുരുമുളക്‌ ഇറക്കുമതി ചെയ്യുന്നതിന്‌ കിലോ 250 രൂപ കസ്‌റ്റംസ്‌ ഡ്യൂട്ടി കിട്ടുന്നുണ്ട്‌. ഇതുകൊണ്ട്‌ കസ്‌റ്റംസ്‌ ഇറക്കുമതി മുളക്‌ പരിശോധക്കാറില്ല. ഭാവിയില്‍ കേരളം തമിഴ്‌നാട്‌ കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയാകും. കയറ്റുമതി നിരക്ക്‌ ടണ്ണിന്‌ ഇന്ത്യ 7200 ഡോളര്‍ ശ്രീലങ്ക 6300 ഇന്തോനീഷ്യ 5000 ഡോളര്‍ കൊച്ചി വില കുരുമുളക്‌ ആണ്‍ഗാര്‍ബിള്‍ഡ്‌ കിലോ 566 രൂപ ഗാര്‍ബില്‍ഡ്‌ 586 പുതിയ മുളക്‌ 556 രൂപ.
റബറിന്‌ വില കുറയ്‌ക്കാന്‍ രാജ്യാന്തര വിപണിയില്‍ അവധി വ്യാപാരം നടത്തുന്ന ചൈനയിലെ ഷാങ്‌ഹായ്‌ എക്‌സ്ചേഞ്ച്‌ ടോക്കിയോ മാര്‍ക്കറ്റിലെ ജാപ്പനീസ്‌ എക്‌സ്ചേഞ്ച്‌ കഴിഞ്ഞ ഒരു മാസമായി റബറിന്‌ വില കുറയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്‌. ചൈനയില്‍ അവധി വ്യാപാര വില കിലോ 166-ല്‍ നിന്ന്‌ 160, ടോക്കിയോ 179-ല്‍ നിന്നു 165 രൂപയായുംവില. തയാര്‍ നിരക്കില്‍ ബാങ്കോക്ക്‌ 194-ല്‍ നിന്ന്‌ 184 രൂപയായി വിലകുറച്ചു. റബറിന്റെ രാജ്യാന്തര വില ഇടിഞ്ഞതില്‍ പ്രചരിപ്പിച്ച്‌ ടയര്‍ കമ്ബനികള്‍ വില കുറയ്‌ക്കാന്‍ തുടങ്ങിയെങ്കിലും അത്യാവശ്യക്കാര്‍ വില കുറയ്‌ക്കാതെ വാങ്ങി. വാരാന്ത്യ വില ആര്‍.എസ്‌.എസ്‌-4 കിലോ 179 രൂപ ആര്‍.എസ്‌.എസ്‌-5 177 രൂപയില്‍ അത്യാവശ്യക്കാര്‍ വാങ്ങി. സ്വര്‍ണവിലയില്‍ കഴിഞ്ഞവാരം ചാഞ്ചാട്ടം ആയിരുന്നു. വരാന്ത്യം വ്യാപാര നിര്‍ത്തുമ്ബോള്‍ ആഭ്യന്തരവിപണിയില്‍ പവന്‌ 960 രൂപയും രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 54 ഡോളറും വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന്‌ 54,440 രൂപയില്‍ വിറ്റു നിര്‍ത്തിയത്‌ വാരാന്ത്യം 53 480 രൂപയായി വില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 2391 ഡോളറില്‍നിന്ന്‌ 2337 ഡോളറായി വില കുറഞ്ഞു. വിലകുറഞ്ഞെങ്കിലും ആഭ്യന്തര വിപണിയില്‍ വില്‍പ്പന കുറവാണ്‌.
സംഭരണം തുടങ്ങിയതോടെ കൊപ്രയ്‌ക്ക് നല്ല ഡിമാന്‍ഡ്‌ ആയി. വെളിച്ചെണ്ണ കൊപ്ര വില കൂടി. പാമോയില്‍ ഡിമാന്‍ഡ്‌ കുറഞ്ഞതോടെ വില കുറഞ്ഞു. വെളിച്ചെണ്ണ ലിറ്ററിനു മൂന്ന്‌ രൂപയും കൊപ്ര കിലോക്ക്‌ 2.50 രൂപയും വില കൂടി.പാമോയില്‍ ലിറ്റര്‍ ഒരു രൂപ വില കുറഞ്ഞു. വെളിച്ചെണ്ണമില്ലിങ്‌ ലിറ്ററിന്‌ 160 രൂപ തയാര്‍ 155 രൂപ കൊപ്ര തെളിവ്‌ 104.50രൂപ.ഓടെ 102.50 കൊച്ചിയില്‍ കഴിഞ്ഞ വാരം 36,000 ലിറ്റര്‍ വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരം നടന്നു. പാമോയില്‍ ലിറ്ററിന്‌ 94 രൂപ. ചായയ്‌ക്ക് പൊതുവേ ഡിമാന്‍ഡ്‌ കുറഞ്ഞു. വില്‍പ്പനയ്‌ക്ക് തേയില വരവും കുറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞവാരം വില്‍പ്പനയ്‌ക്ക് എത്തിയ 22,6000 കിലോ ഇലത്തേയില കയറ്റുമതിക്കാര്‍ വില മാറ്റമില്ലാതെയാണ്‌ വാങ്ങിയത്‌. പൊടിത്തേയില 78,6500 കിലോ ലേലത്തില്‍ എത്തിയതില്‍നിന്ന്‌ സി.ടി.സി. ഇലത്തേയിലയിലെ മുന്തിയ ഇനങ്ങള്‍ കിലോക്ക്‌ 2 രൂപ വില ഉയര്‍ത്തി പായ്‌ക്കറ്റ്‌ നിര്‍മ്മാതാക്കള്‍ വാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular