Monday, May 20, 2024
HomeIndiaപ്രബീര്‍ ദാസും പ്രിതം കോട്ടാലും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത

പ്രബീര്‍ ദാസും പ്രിതം കോട്ടാലും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഡിഫൻസീവ് താരങ്ങളായ പ്രബീർ ദാസിനെയും പ്രിതം കോട്ടാലിനെയും ഈ സീസണില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകള്‍.

ഈ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു പ്രബീർ ദാസിനെയും പ്രിതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നത്. എന്നാല്‍ രണ്ട് സീനിയർ താരങ്ങള്‍ക്കും കാര്യമായി ഈ സീസണില്‍ തിളങ്ങാൻ ആയില്ല. ഇരുവരും പലപ്പോഴും ഡിഫൻസില്‍ കേരള ബ്ലാസ്റ്റേഴ്സ് ബാധ്യതയായി മാറുകയും ചെയ്തിരുന്നു.

പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സിനായി 8 മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂ. ഇതില്‍ ആകെ ഒരു മത്സരം മാത്രമേ അദ്ദേഹത്തിന് ക്ലീൻ ഷീറ്റ് കീപ്പ് ചെയ്യാനായിരുന്നുള്ളൂ. 19 മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിനായി പ്രിതം ഇറങ്ങി. എന്നാല്‍ പ്രീതത്തിന്റെ പ്രകടനങ്ങളും നല്ലതായിരുന്നില്ല. അദ്ദേഹത്തിന്റെ വേഗത കുറവ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ ബാധിച്ചിരുന്നു. പ്രിതത്തിന്റെ ചില പിഴവുകള്‍ പല ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങാനും കാരണമായി. ഇരുവരും കൊല്‍ക്കത്തൻ ക്ലബ്ബുകളിലേക്ക് മടങ്ങും എന്നാണ് ആദ്യ സൂചനകള്‍‌ എന്നാല്‍ ഇതുവരെ സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular