Friday, May 17, 2024
HomeIndiaദാരിദ്യത്തിന് ഒരു പഞ്ഞവുമില്ല ; പാക്ക് പ്രധാനമന്ത്രി ഷെരീഫ് റിയാദില്‍ ഐഎംഎഫ് മേധാവിയുമായി ചര്‍ച്ച നടത്തി

ദാരിദ്യത്തിന് ഒരു പഞ്ഞവുമില്ല ; പാക്ക് പ്രധാനമന്ത്രി ഷെരീഫ് റിയാദില്‍ ഐഎംഎഫ് മേധാവിയുമായി ചര്‍ച്ച നടത്തി

സ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഞായറാഴ്ച അന്താരാഷ്‌ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോർജീവയെ കാണുകയും പണമില്ലാത്ത രാജ്യത്തിന് പുതിയ വായ്പാ പദ്ധതിയെക്കുറിച്ച്‌ ചർച്ച ചെയ്യുകയും ചെയ്തതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

റിയാദില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) പ്രത്യേക യോഗത്തോടനുബന്ധിച്ച്‌ നടന്ന യോഗത്തിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ വർഷം ഐഎംഎഫില്‍ നിന്ന് 3 ബില്യണ്‍ ഡോളറിന്റെ സ്റ്റാൻഡ്‌ബൈ അറേഞ്ച്മെൻ്റ് (എസ്‌ബിഎ) നേടിയെടുക്കുന്നതില്‍ പാകിസ്ഥാന് നല്‍കിയ പിന്തുണയ്‌ക്ക് ജോർജീവയോട് പ്രധാനമന്ത്രി നന്ദി പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോർട്ട് ചെയ്തു.

എക്സിലെ സർക്കാർ ന്യൂസ് പോസ്റ്റ് അനുസരിച്ച്‌, പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജോർജീവയുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത് എന്നാണ്.

ന്യൂ ഗ്ലോബല്‍ ഫിനാൻഷ്യല്‍ ഉടമ്ബടിയുടെ ഉച്ചകോടിയില്‍ 2023 ജൂണില്‍ അവർ അവസാനമായി പാരീസില്‍ കണ്ടുമുട്ടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular