വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു. വിടാക്കുഴ കോളപ്പാത്ത് വീട്ടില്‍ സുനില്‍ (45) ആണ് കൊല്ലപ്പെട്ടത്.
കളമശ്ശേരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് പ്രതി അയ്യപ്പന് സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. അയ്യപ്പനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആറുമണിയോടെയാണ് സംഭവം.
പ്രതി അയ്യപ്പനും മരിച്ച സുനിലും സുഹൃത്തുക്കളാണ്. ഇരുവരും സുനിലിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടയില്‍ അയ്യപ്പനെ വിളിക്കാന്‍ വന്ന മകനെ സുനില്‍ ഉപദ്രവിച്ചു. ഇത് കണ്ടുകൊണ്ട് വന്ന അയ്യപ്പന് സുനിലിനെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.