Friday, May 17, 2024
HomeIndiaമോദി അതിശയോക്തിയുടെ മാസ്റ്റര്‍; പ്രധാനമന്ത്രി ആരായാലും ലോകത്തെ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ചിദംബരം

മോദി അതിശയോക്തിയുടെ മാസ്റ്റര്‍; പ്രധാനമന്ത്രി ആരായാലും ലോകത്തെ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ചിദംബരം

ല്‍ഹി: ആര് പ്രധാനമന്ത്രിയായാലും ലോകത്തെ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് മുൻ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം.

ഗണിതശാസ്ത്രപരമായ അനിവാര്യതയെ ഒരു ഗ്യാരണ്ടിയാക്കി മാറ്റുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അതിശയോക്തിയുടെ മാസ്റ്റർ’ എന്ന് മോദി വിശേഷിപ്പിച്ചു.ജനസംഖ്യയുടെ വലിപ്പം കണക്കിലെടുത്ത് ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നും അതില്‍ ഒരു മാജികുമില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

എന്നാല്‍, ആഗോള റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എന്നെത്തുമെന്ന് കാര്യം ചിദംബരം വ്യക്തമാക്കിയില്ല.” 2004-ല്‍ ജിഡിപി റാങ്കിംഗില്‍ ഇന്ത്യ 12-ാം സ്ഥാനത്തായിരുന്നു. 2014-ല്‍ അത് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.2024ല്‍ അഞ്ചാമതെത്തി. പ്രധാനമന്ത്രി ആരായാലും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്ബദ് വ്യവസ്ഥയായി മാറും. അതിലൊരു മാജികുമില്ല. രാജ്യത്തിന്‍റെ ജനസംഖ്യ കണക്കിലെടുത്താല്‍ ഇത് അനിവാര്യമായ കാര്യമാണ്” ചിദംബരം വിശദീകരിച്ചു.

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റുന്നുവെന്നാരോപിച്ച്‌ ചിദംബരം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ മാറി ബി.ജെ.പി സര്‍ക്കാര്‍ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നുമാണ് ചിദംബരം പറഞ്ഞത്. ഏപ്രില്‍ 19 മുതല്‍ ബിജെപി ക്യാമ്ബില്‍ മാറ്റമാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular