Friday, May 17, 2024
HomeIndiaസാള്‍ട്ടിന്റെ അസോള്‍ട്ട്, കൊല്‍ക്കത്തയ്ക്ക് 7 വിക്കറ്റ് വിജയം

സാള്‍ട്ടിന്റെ അസോള്‍ട്ട്, കൊല്‍ക്കത്തയ്ക്ക് 7 വിക്കറ്റ് വിജയം

ഫില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ ഡല്‍ഹിയ്ക്കെതിരെ 16.3 ഓവറില്‍ വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

154 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയെ ഫില്‍ സാള്‍ട്ട് ഒറ്റയ്ക്ക് പവര്‍പ്ലേയില്‍ തന്നെ ബഹുദൂരം മുന്നിലെത്തിയ്ക്കുകയായിരുന്നു. പിന്നീട് അക്സര്‍ പട്ടേലിലൂടെ ഡല്‍ഹി മത്സരത്തില്‍ തിരികെ വരുവാന്‍ ശ്രമിച്ചുവെങ്കിലും പ്രതിരോധിക്കേണ്ടത് ചെറിയ സ്കോര്‍ ആയതിനാല്‍ തന്നെ കാര്യമായ ചെറുത്ത്നില്പില്ലാതെ ഡല്‍ഹി മത്സരം അടിയറവ് വയ്ക്കുകയായിരുന്നു.

പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 79 റണ്‍സ് കൊല്‍ക്കത്ത നേടിയപ്പോള്‍ ഇതില്‍ 60 റണ്‍സ് ഫിലിപ്പ് സാള്‍ട്ട് ആണ് നേടിയത്. സുനില്‍ നരൈന്‍ 15 റണ്‍സും നേടി ക്രീസില്‍ നിന്നു. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ നരൈനെ പുറത്താക്കി അക്സര്‍ ഡല്‍ഹിയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

അക്സര്‍ ഫിലിപ്പ് സാള്‍ട്ടിനെ പുറത്താക്കി ഡല്‍ഹിയ്ക്ക് രണ്ടാം വിക്കറ്റ് നേടിക്കൊടുത്തപ്പോള്‍ കൊല്‍ക്കത്ത 8.1 ഓവറില്‍ 96/2 എന്ന നിലയിലായിരുന്നു. 33 പന്തില്‍ 68 റണ്‍സായിരുന്നു സാള്‍ട്ട് നേടിയത്. റിങ്കു സിംഗിനെ ലിസാദ് വില്യം പുറത്താക്കിയതോടെ കൊല്‍ക്കത്ത 79/0 എന്ന നിലയില്‍ നിന്ന് 100/3 എന്ന നിലയിലേക്ക് വീണു.

നാലാം വിക്കറ്റില്‍ 57 റണ്‍സ് നേടി ശ്രേയസ്സ് അയ്യര്‍ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രേയസ്സ് 33 റണ്‍സും വെങ്കിടേഷ് 26 റണ്‍സും ആണ് നേടിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular