Tuesday, May 21, 2024
HomeKeralaസ്വകാര്യ കമ്ബനികള്‍ക്കും ഇഷ്ടം കെഎസ്‌ആര്‍ടിസിയെ: വരുമാനം കുത്തനെ കൂടി, 3 കോടിക്ക് മുകളില്‍

സ്വകാര്യ കമ്ബനികള്‍ക്കും ഇഷ്ടം കെഎസ്‌ആര്‍ടിസിയെ: വരുമാനം കുത്തനെ കൂടി, 3 കോടിക്ക് മുകളില്‍

കൊല്ലം: കെ.എസ്.ആർ.ടി.സി കൊമേഴ്‌സ്യല്‍ വിഭാഗത്തിന് കീഴിലെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് വഴി പത്തുമാസം കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് മൂന്ന്‌ കോടിയിലധികം രൂപയുടെ വരുമാനം.

അഞ്ച് ലക്ഷത്തിലധികം കൊറിയറുകളും പാഴ്‌സലുകളുമാണ് ഇതിനോടകം സംസ്ഥാനമൊട്ടാകെയുള്ള കൗണ്ടറുകള്‍ വഴി കൈമാറിയത്. ജില്ലയില്‍ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിങ്ങനെ നാല് കൗണ്ടറുകളാണുള്ളത്.

മാർച്ച്‌ 30വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ മാത്രം അരക്കോടിയിലധികം വരുമാനമാണ് ലഭിച്ചിട്ടുള്ളത്. 75000ല്‍ അധികം കൊറിയറുകളും പാഴ്‌സലുകളുമാണ് ജില്ലയിലെ നാല് കൗണ്ടറുകള്‍ വഴി കൈമാറിയത്.

വരുമാനത്തില്‍ സംസ്ഥാന തലത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നിലവില്‍ കൊല്ലം അഞ്ചാം സ്ഥാനത്താണ്.
നൂറ് ശതമാനം വളർച്ചയാണ് ആറ് മാസത്തിനുള്ളില്‍ കരസ്ഥമാക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവർത്തനമെങ്കിലും കൊല്ലം, കൊട്ടാരക്കര കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവർത്തിക്കും. ദിവസ വേതനാടിസ്ഥാനത്തില്‍ എം.പാനല്‍ ജീവനക്കാരെയാണ് കൗണ്ടറുകളില്‍ നിയോഗിച്ചിരിക്കുന്നത്. ദിവസവും 800ല്‍ അധികം പാഴ്സലുകളാണ് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നിന്നും അയയ്ക്കുന്നത്. ആയിരത്തിലധികം പാഴ്സലുകളാണ് ജില്ലയിലെ സെന്ററുകളിലേക്ക് എത്തുന്നത്.

ക്യൂവില്‍ സ്വകാര്യ കൊറിയർ കമ്ബനികളും

 സ്വകാര്യ കൊറിയർ കമ്ബനികളും ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സിയെ
 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയർ എത്തിക്കും

 മറ്റ് കൊറിയർ സർവീസുകളേക്കാള്‍ 30 ശതമാനം റേറ്റ് കുറവ്

 വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കമ്ബ്യൂട്ടറുകള്‍, കണ്ണടകള്‍, കശുഅണ്ടി, പരമ്ബരാഗത ഉത്പന്നങ്ങള്‍ എന്നിവയാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്

 ജില്ലയില്‍ ഏറ്റവും അധികം കൊറിയറുകള്‍ അയയ്ക്കുന്നത് കൊല്ലത്തെ കൗണ്ടറില്‍

ശമ്ബളം ലഭിച്ചിട്ട് ഒരുമാസം

നിലവില്‍ കൊറിയർ സർവീസ് ലാഭത്തിലാണെങ്കിലും ജീവനക്കാർക്ക് ശമ്ബളം ലഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇൻസെന്റീവും കുടിശികയാണ്.

കെ.എസ് ആർ.ടി.സിയുടെ നൂതന സംരംഭം സ്വകാര്യ കൊറിയർ കമ്ബനികളും ഉപയോഗിക്കാൻ തുടങ്ങിയതാണ് വരുമാനം വർദ്ധിക്കാൻ കാരണം.

കെഎസ്‌ആർടിസി അധികൃതർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular