Monday, May 20, 2024
HomeKeralaഗണേഷ് കുമാറിന്റെ മണ്ഡലത്തിലും രക്ഷയില്ല, മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് കെ എസ് ആര്‍ ടി സി...

ഗണേഷ് കുമാറിന്റെ മണ്ഡലത്തിലും രക്ഷയില്ല, മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ കുടുങ്ങി, മുങ്ങിയത് 12 പേര്‍

കൊല്ലം: മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ പത്തനാപുരം ട്രാൻ. ഡിപ്പോയില്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടു ഡ്രൈവർമാർ കുടുങ്ങി.

പരിശോധന നടത്തുന്നതറി‌ഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങി. ഇതോടെ14 സർവീസുകള്‍ രാവിലെ മുടങ്ങി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് ഈ മേഖലകളിലേക്ക് പിന്നീട് അധിക സർവീസുകള്‍ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണിത്. ഇവിടെനിന്ന് തിങ്കളാഴ്ചകളില്‍ സാധാരണ 40 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

പിടിയിലായവർക്കും മുങ്ങിയവർക്കുമെതിരെ പരിശോധന സംഘം കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർക്ക് നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നല്‍കി. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം പത്തനാപുരം ഡിപ്പോയില്‍ പരിശോധനയ്ക്കെത്തിയത്. ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കല്‍ ജീവനക്കാർ, സെക്യൂരിറ്റി അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച്‌ പരിശോധിച്ചു. ഇതിനിടയിലാണ് രണ്ടുപേർ കുടുങ്ങിയത്.

ഒരു സ്ഥിരം ഡ്രൈവറുടെ ശ്വാസത്തില്‍ 29 മില്ലിയും എംപാനല്‍ ഡ്രൈവറുടേതില്‍ 80 മില്ലിയും ആല്‍ക്കഹോള്‍ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇതിനിടെയാണ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ ഡിപ്പോയിലെത്താതെ മുങ്ങിയത്. പരിശോധനയില്‍ കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് ഇവർ മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular