Friday, May 17, 2024
HomeGulfലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂ ; ഖത്തര്‍ എയര്‍വേയ്സിന്റെ സമ 2.0നെ കാണാനവസരം

ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂ ; ഖത്തര്‍ എയര്‍വേയ്സിന്റെ സമ 2.0നെ കാണാനവസരം

ദുബൈ: വിമാനയാത്രികരെ സ്‌നേഹപൂർവം പരിചരിക്കുന്നവരാണ് കാബിൻ ക്രൂ അംഗങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ച്‌ ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ.

ആർട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സിന്റെ കാലത്ത്, ഈ രംഗത്തേക്ക് ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂവുമായി എത്തുകയാണ് ഖത്തർ എയർവേയ്സ്. ദുബൈയില്‍ നടക്കുന്ന അറേബ്യൻ ട്രാവല്‍ മാർക്കറ്റിലെ (എടിഎം) സന്ദർശകർക്ക് ഈ എ.ഐ ക്യാബിൻ ക്രൂവിന്റെ രണ്ടാം തലമുറയെ കാണാനും ആശയവിനിമയം നടത്താനും അവരുമായി ഇടപഴകാനും അവസരം ഒരുക്കിയിരിക്കുകയാണ് കമ്ബനി.

ഖത്തർ എയർവേയ്സിന്റെ സമ 2.0 തത്സമയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. യാത്രാനുഭവങ്ങള്‍ രൂപകല്‍പന ചെയ്യാൻ യാത്രക്കാരെ സഹായിക്കും, പതിവ് ചോദ്യങ്ങള്‍, ലക്ഷ്യസ്ഥാനങ്ങള്‍, യാത്രാ നുറുങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരങ്ങളും മറ്റും അടുത്ത ആഴ്ചത്തെ പരിപാടിയില്‍ സമ 2.0 നല്‍കും.

2024 മെയ് ആറ് മുതല്‍ ഒമ്ബത് വരെ ഹാള്‍ നമ്ബർ 2 ലെ ഖത്തരി എയർവേയ്സ് പവലിയനില്‍ നടക്കുന്ന ദുബൈ വേള്‍ഡ് ട്രേഡ് സെന്റർ വാർഷിക എക്സിബിഷനിലാണ് എ.ഐ ക്രൂ പങ്കെടുക്കുക. ഖത്തർ എയർവേയ്സിന്റെ ഉപഭോക്താക്കള്‍ക്ക് എയർലൈനിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ QVerse അല്ലെങ്കില്‍ അതിന്റെ ആപ്പ് വഴി സാമ 2.0 യുമായി ഓണ്‍ലൈനായി സംവദിക്കാനാകും. ഈ വർഷം മാർച്ചില്‍ ഐടിബി ബെർലിനില്‍ വെച്ചാണ് ഹോളോഗ്രാഫിക് വെർച്വല്‍ ക്യാബിൻ ക്രൂവായ സാമ 2.0 ലോഞ്ച് ചെയ്യപ്പെട്ടത്.

മറ്റൊരു ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി വാർത്തകളില്‍ ഇടം നേടിയിരുന്നു. സോഫിയയെ പൗരയാക്കി 2017ല്‍ റോബോട്ടിന് പൗരത്വം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സൗദി അറേബ്യ മാറി. ദീർഘകാല സിഇഒ അക്ബർ അല്‍ ബേക്കറിന് പകരം ബദർ മുഹമ്മദ് അല്‍ മീറിനെ ഗ്രൂപ്പ് സിഇഒ ആയി ഖത്തർ എയർവേയ്സ് അടുത്തിടെ നിയമിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular