Monday, May 20, 2024
Homehealthഷുഗര്‍ കുറയാൻ ഇതൊരു ഗ്ലാസ് കുടിച്ചാല്‍ മതി: ഗുണങ്ങള്‍ നിരവധിയുണ്ട്

ഷുഗര്‍ കുറയാൻ ഇതൊരു ഗ്ലാസ് കുടിച്ചാല്‍ മതി: ഗുണങ്ങള്‍ നിരവധിയുണ്ട്

ജീവിത ശൈലി ശൈലി രോഗങ്ങള്‍ക്ക് ഏറ്റവും ഉത്തമം വീട്ടുവൈദ്യങ്ങളാണ്. പാർശ്വഫലങ്ങളില്ലാതെ ശരീരത്തെ വീട്ടു വൈദ്യങ്ങള്‍ സംരക്ഷിക്കും.

അതിലൊന്നാണ് നെല്ലിക്ക

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. വിറ്റാമിന്‍ സിയുടെ കലവറയാണിത്. കൂടാതെ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം സംരംക്ഷിക്കാന്‍ നെല്ലിക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ബി, സി, ഇരുമ്ബ്, കാത്സ്യം,ഫൈബര്‍ എന്നിവയും നെല്ലിക്കയിലുണ്ട്. ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.

നെല്ലിക്കാ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്.പതിവായി വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു സന്ധി വേദനയും വീക്കവും കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം സംരംക്ഷിക്കും. ഭക്ഷണത്തില്‍ നിന്നും മറ്റു പോഷകങ്ങളെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കും.

ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും ഇത് നല്ലൊരു പോംവഴിയാണ്. നെല്ലിക്കാജ്യൂസ് പതിവാക്കിയാല്‍ മലബന്ധം, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. അള്‍സര്‍ ഉള്ളവര്‍ക്കും ഇത് കുടിക്കുന്നത് ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായകരമാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ച തടയാന്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായി മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.ചര്‍മ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിര്‍ത്താനും നെല്ലിക്ക ജ്യൂസ് വളരെ നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കരളിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ ഇത് കുറയ്ക്കുകയും വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ നില ആരോഗ്യപരമായ രീതിയില്‍ നിലനിര്‍ക്കാനും ഇത് ഗുണം ചെയ്യും. കൂടാതെ ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്ക സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular