Friday, May 17, 2024
HomeKeralaആലപ്പുഴയും കോഴിക്കോടുമടക്കം 4 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

ആലപ്പുഴയും കോഴിക്കോടുമടക്കം 4 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകള്‍ക്ക് പുറമേ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും വരുന്ന മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ നിലവിലുള്ള ഓറഞ്ച് അലർട്ട് തുടരും. മറ്റു ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്.

ഇന്നലെ കൊല്ലം ജില്ലയിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്ന് മുന്നറിയിപ്പില്‍ മാറ്റമുണ്ട്. 11 മണി മുതല്‍ 3 മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പും കാലാവസ്ഥാ കേന്ദ്രവും നല്‍കുന്ന മുന്നറിയിപ്പ്.

ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലാണ് നിലവില്‍ യെല്ലോ മുന്നറിയിപ്പ് ഉള്ളത്. മെയ് 3 വരെ സമാന സാഹചര്യം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular