Friday, May 17, 2024
HomeEntertainmentഇന്ത്യന്‍ വംശജനായ ശതകോടിശ്വരന് വധുവായി മുന്‍ ഡബ്ല്യുഡബ്ല്യൂഇ താരം എറിക ഹാമണ്ട്

ഇന്ത്യന്‍ വംശജനായ ശതകോടിശ്വരന് വധുവായി മുന്‍ ഡബ്ല്യുഡബ്ല്യൂഇ താരം എറിക ഹാമണ്ട്

ന്ത്യന്‍ വംശജനും ശതകോടിശ്വരനുമായ ടെക്കി അങ്കുര്‍ ജെയിന്‍ വിവാഹിതനായി. മുന്‍ ഡബ്ല്യുഡബ്ല്യുഇ താരമായ എറിക ഹാമണ്ടാണ് വധു.

ഇരുവരുടെയും വിവാഹം 130 അതിഥികളുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 26-നാണ്് നടന്നത്. ഇന്ത്യന്‍ വംശജനായ അങ്കുര്‍ ഈജിപ്തില്‍വെച്ചാണ് എറികയ്ക്ക് മിന്നു ചാര്‍ത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമത്തില്‍ വൈറലാണ്. ഗ്രേറ്റ് സ്ഫിന്‍ക്സ് ലൈംസ്റ്റോണ്‍ പ്രതിമയുടെ പശ്ചാത്തലത്തിലായിരുന്നു വിവാഹം. നാല് ദിവസം നീളുന്നതായിരുന്നു വിവാഹചടങ്ങുകള്‍. അതിഥികള്‍ക്ക് മൂന്ന് രാത്രികളില്‍ ദക്ഷിണാഫ്രിക്കന്‍ സവാരി നടത്താനുള്ള അവസരവുമുണ്ടായിരുന്നു. ഒരു രാത്രിക്ക് 1.65 ലക്ഷം രൂപയാണ് ചെലവായത്.

ബ്ലിറ്റ് റിവാഡ്സ് കമ്ബനിയുടെയും കെയ്റോസ് സംഘടനയുടെയും സ്ഥാപകനാണ് 34കാരനായ അങ്കുര്‍. വീട്ടുവാടക നല്‍കുമ്ബോള്‍ അതില്‍നിന്ന് പോയിന്റുകള്‍ നേടാന്‍ വാടകക്കാരെ പ്രാപ്തരാക്കുന്ന ആദ്യത്തെ പദ്ധതിയാണ് ബ്ലിറ്റ് റിവാര്‍ഡ്സ് എന്ന് അങ്കുറിന്റെ ലിങ്കഡിന്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ക്രമേണ വീടിന്റെ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. യുഎസിലെ ഏറ്റവും വലിയ കൂട്ടുകുടുംബ ഉടമസ്ഥരുമായും ഓപ്പറേറ്റര്‍മാരുമായും സഹകരിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 20 ലക്ഷത്തോളം വീടുകളാണ് ഇവര്‍ ഒന്നിച്ച്‌ നിയന്ത്രിക്കുന്നത്.2011-ല്‍ പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നാണ് അങ്കുര്‍ ഇക്കണോമിക്സില്‍ ബിരുദം നേടിയത്. 2017-ല്‍ കെയ്റോസിനൊപ്പം അദ്ദേഹം ചേര്‍ന്നു. 2024 ഏപ്രില്‍ ഫോബ്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 120 കോടി രൂപയാണ് അങ്കുറിന്റെ ആസ്തി.

വിവാഹചടങ്ങില്‍ ഷാര്‍ക്ക് ടാങ്ക് നിക്ഷേപകന്‍ കെവിന്‍ ഒ ലിയറിയും ഭാര്യ ലിന്‍ഡ, ഗായകന്‍ റോബിന്‍ തിക്ക് ഭാര്യ ഏപ്രില്‍ ലവ് ഗിയറി, ഗായകന്‍ ലാന്‍സ് ബാസ് പങ്കാളി മൈക്കല്‍ ടര്‍ച്ചിന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സ് സെറീന കെറിഗന്‍ എന്നിവരും പങ്കെടുത്തു. റംബിള്‍ ബോക്സിംഗില്‍വെച്ചാണ് അങ്കുറും എറികയും ആദ്യമായി കണ്ടുമുട്ടിയതെന്ന് പേജ് സിക്സ് റിപ്പോര്‍ട്ടു ചെയ്തു. റംബിള്‍ ബോക്സിംഗിന്റെ സ്ഥാപക എന്നതിന് പുറമെ അവിടെ ഫിറ്റ്നെസ് ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു അവര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular