Friday, May 17, 2024
HomeKeralaവാഹനത്തിന്റെ ഉടമ മരിച്ചാല്‍ ഇൻഷുറൻസ് എങ്ങനെ മാറ്റും?

വാഹനത്തിന്റെ ഉടമ മരിച്ചാല്‍ ഇൻഷുറൻസ് എങ്ങനെ മാറ്റും?

പോളിസിയുടെ വാലിഡിറ്റി വാഹനത്തിന്റെ ഇൻഷുറൻസ് ഉടമ മരണപ്പെട്ടാലും 90 ദിവസംവരെ നിലനില്‍ക്കും.വാഹനത്തിന്റെ ഉടമസ്ഥാവകാശം (ഡെത്ത് ട്രാൻസ്ഫർ) അതിനുള്ളില്‍ നോമിനിയുടെ പേരില്‍ മാറ്റണം.

മരിച്ച വ്യക്തിയുടെ പേരിലുള്ള മരണ സർട്ടിഫിക്കറ്റ്,ഓണ്‍ലൈനായി പിന്തുടർച്ചാവകാശ രേഖ (ലീഗല്‍ ഹെയർ സർട്ടിഫിക്കറ്റ്), ഫാമിലി സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആർടി ഓഫിസില്‍ ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷിക്കാം.

ഏകദേശ ഫീസ് : മോട്ടർസൈക്കിള്‍ – ₨245, കാർ – ₨500. ഇതോടൊപ്പം റജിസ്ട്രേഷൻ മാറ്റാൻ താമസിച്ചതിനുള്ള പിഴയും (ഡിലേ ഫീസ്) ഉള്‍പ്പെടും.

ഇൻഷുറൻസ് പോളിസിയിലെ പേരുമാറ്റത്തിന് പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ അപേക്ഷിക്കാം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറിയാല്‍ 14 ദിവസത്തിനകം ഇൻഷുറൻസ് പോളിസിയിലെ പേരു മാറിയിരിക്കണം.

മോട്ടർ ഇൻഷുറൻസ് പോളിസി കാലാവധി പൂർത്തിയാകുന്നതിനു മുൻപ് പുതുക്കാമോ? മുൻകൂറായി പുതുക്കിയാല്‍ പോളിസിയുടെ വാലിഡിറ്റി കുറയുമോ?

കാലാവധി തീരാൻ 30 ദിവസമുള്ളപ്പോള്‍മുതല്‍ ഏതു മോട്ടർ ഇൻഷുറൻസ് പോളിസിയായാലും പുതുക്കാം.പുതുക്കിയ പോളിസി നിലവില്‍വരുക നിലവിലെ പോളിസിയുടെ കാലാവധി പൂർത്തിയായതിനുശേഷമായിരിക്കും. പോളിസി പുതുക്കുന്ന സമയത്തു നോ ക്ലെയിം ബോണസിന് അർഹതയുണ്ട്. പോളിസി പുതുക്കിയതിനു ശേഷം എന്തെങ്കിലും നഷ്ടമുണ്ടായാല്‍ നിലവിലെ പോളിസിയിലാണ് ക്ലെയിം ചെയ്യേണ്ടത്. മുൻകൂറായി പോളിസി പുതുക്കുമ്ബോള്‍ എൻസിബി ലഭിച്ചിട്ടുണ്ടെങ്കില്‍, നിലവിലുള്ള പോളിസിയിലെ കാലാവധി തീരുന്നതിനു മുൻപേ ക്ലെയിം വന്നാല്‍, പുതുക്കിയ പോളിസിയില്‍ ലഭിച്ച എൻസിബി തിരിച്ചടയ്‌ക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular