Friday, May 17, 2024
Homehealthമഞ്ഞളിട്ട പാല്‍ മുതല്‍ നെല്ലിക്ക ജ്യൂസ് വരെ; കൊളസ്ട്രോളിനെ ഓടിക്കാം

മഞ്ഞളിട്ട പാല്‍ മുതല്‍ നെല്ലിക്ക ജ്യൂസ് വരെ; കൊളസ്ട്രോളിനെ ഓടിക്കാം

രീരത്തിലെ അമിതമായ കൊളസ്ട്രോള്‍ ഒരു വ്യക്തിക്ക് ഹൃദ്രോഗം, സ്ട്രോക്കുകള്‍, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ വരാൻ കാരണമായേക്കാം.

ശരീരത്തെ വിവിധ പ്രവർത്തനങ്ങള്‍ നിർവഹിക്കാൻ സഹായിക്കുന്ന ഒരു തരം ലിപിഡാണ് കൊളസ്ട്രോള്‍. മോശം കൊളസ്ട്രോള്‍ അധികമായാല്‍ അത് നമ്മളെ മോശമായി ബാധിക്കും. നിങ്ങള്‍ക്ക് ഉയർന്ന കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍, അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കും.

കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ നിങ്ങള്‍ ചില മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഒരു ഹെല്‍ത്ത് കെയർ പ്രൊഫഷണലില്‍ നിന്ന് സഹായം ലഭിക്കുന്നതിന് ഒപ്പം തന്നെ നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങളെക്കുറിച്ചാണ് പറയുന്നത്. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വീട്ടില്‍ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില പാനീയങ്ങള്‍.

മഞ്ഞളിട്ട പാല്‍: ഗോള്‍ഡൻ മില്‍ക്ക് എന്നും അറിയപ്പെടുന്ന ഈ പാനീയം എല്‍ ഡി എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്ട്രോളിൻ്റെ അളവ് ഉയർത്താനും സഹായിക്കും എന്നാണ് കരുതുന്നത് . നിങ്ങളുടെ ദിനചര്യയില്‍ മഞ്ഞള്‍ പാല്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ സ്വാഭാവിക കൊളസ്ട്രോള്‍ കുറയ്ക്കുന്ന പ്രക്രിയകളെ പിന്തുണയ്ക്കുകയും ചെയ്യും.

തക്കാളി ജ്യൂസ്: ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ തക്കാളി ജ്യൂസ് സഹായകമാകുന്നതാണ് . തക്കാളിയില്‍ നല്ല അളവില്‍ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുകയും ശരീരത്തിലെ എല്‍ ഡി എല്‍ കാെളസ്ട്രോള്‍ കുറയ്ക്കാൻ സഹായകമാവുകയും ചെയ്യും. തക്കാളി ജ്യൂസ് കാെളസ്ട്രോള്‍ കുറയ്ക്കുന്ന നാരുകളുടേയും നിയാസിൻസിൻ്റെയും മികച്ച ഉറവിടം കൂടിയാണ്, ഇത് അതിൻ്റെ ഫലപ്രാപ്തിക്ക് കാരണം ആയിരിക്കാം.

ഗ്രീൻ ടീ: കാെളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന എറ്റവും ഫലപ്രദമായ പാനീയമാണ് ഗ്രീൻ ടീ. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ രാവിലെ കുടിക്കാവുന്ന പാനീയമാണ് ഗ്രീൻടീ. ഗ്രീൻ ടീയില്‍ ധാരളം ആന്റി ഓക്സിഡന്റുകളും എല്‍ ഡി എല്ലിന്റെയും മൊത്തം കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക ജ്യൂസ്: ഇന്ത്യൻ നെല്ലിക്ക മൊത്തം കൊളസ്‌ട്രോളിൻ്റെ അളവും ട്രൈഗ്ലിസറൈഡുകള്‍ എന്നറിയപ്പെടുന്ന ഫാറ്റി ആസിഡുകളും കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ അംല ജ്യൂസ് കുടിക്കുന്നത് കാെളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മെറ്റാബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular