Friday, May 17, 2024
HomeIndiaകോണ്‍ഗ്രസിനെതിരെ മോശം പരാമര്‍ശം: കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ പ്രചാരണ വിലക്ക്

കോണ്‍ഗ്രസിനെതിരെ മോശം പരാമര്‍ശം: കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ പ്രചാരണ വിലക്ക്

ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് പ്രചാരണ വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

പെരുമാറ്റച്ചട്ട ലംഘനത്തിനാണ് നടപടിയെടുത്തത്. ഇന്ന് രാത്രി എട്ട് മണി മുതല്‍ പ്രചാരണ വിലക്ക് ആരംഭിക്കും. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.

ചന്ദ്രശേഖര്‍ റാവു പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയും മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരഭിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് കെസിആര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശങ്ങളെ അപലപിക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പൊതു യോഗങ്ങളോ, പൊതു പരിപാടികളോ, റാലികളോ, പരിപാടികളോ, അഭിമുഖങ്ങളോ 48 മണിക്കൂറില്‍ നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നായ്ക്കളുമായിട്ടാണ് കെസിആര്‍ താരതമ്യം ചെയ്തത്. ഇക്കാര്യം ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായി. തന്റെ ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് പ്രചരിപ്പിക്കുന്നതെന്ന് കെസിആര്‍ ആരോപിച്ചിരുന്നു.

താന്‍ പറഞ്ഞതിന്റെ ഇംഗ്ലീഷ് പരിഭാഷ തെറ്റാണ്. അത് വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെസിആറിന്റെ വാദങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളിലും കെ ചന്ദ്രശേഖര്‍ റാവു പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular