Saturday, May 18, 2024
HomeKeralaസ്വര്‍ണത്തെ ഇനി നോക്കേണ്ട... പവന്‍വില പിടിവിട്ട് മുകളിലേക്ക്, ഇന്നും കൂടി.

സ്വര്‍ണത്തെ ഇനി നോക്കേണ്ട… പവന്‍വില പിടിവിട്ട് മുകളിലേക്ക്, ഇന്നും കൂടി.

സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന ചാഞ്ചാട്ടം ഈ മാസവും തുടരുകയാണ്. മേയ് തുടങ്ങിയിട്ട് വെറും നാല് ദിവസമെ ആയിട്ടുള്ളൂവെങ്കിലും ഈ മാസവും അസ്ഥിരമായിരിക്കും പവന്‍വില എന്ന സൂചനയാണ് പുറത്ത് വരുന്നത്. മേയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 52440 രൂപയായിരുന്നു വില. ഏപ്രില്‍ 30 ന് 53240 എന്ന നിലയില്‍ നിന്ന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞാണ് ഈ മാസം ആരംഭിച്ചത്.

ഇതോടെ മേയ് മാസത്തില്‍ സ്വര്‍ണവില കുറയാനാണ് സാധ്യത എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പിറ്റേ ദിവസം തന്നെ ഇത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സ്വര്‍ണവില 53000 ത്തിലേക്ക് കടന്നു. മേയ് മൂന്നിന് ഒരു പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 52600 എന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇന്ന് എന്നാല്‍ വീണ്ടും സ്വര്‍ണ വില കൂടിയിരിക്കുകയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കൂടിയതോടെ 52680 രൂപയാണ് ഇന്നത്തെ പവന്‍വില. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടിയതോടെ 6585 രൂപയാണ് ഇന്നത്തെ ഗ്രാം വില. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. ഓരോ മാസവും സര്‍വകാല റെക്കോഡ് രേഖപ്പെടുത്തുകയാണ് സ്വര്‍ണം. ഏപ്രില്‍ 19 ന് രേഖപ്പെടുത്തിയ 54520 രൂപയാണ് സ്വര്‍ണത്തിലെ സര്‍വകാല റെക്കോഡ് വില.

ഏപ്രില്‍ മാസത്തില്‍ മാത്രം ഏകദേശം 3000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 29 നാണ് സ്വര്‍ണവില ആദ്യമായി 50000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. ഇതിന് ശേഷം 50000 ത്തിന് താഴേക്ക് പവന്‍വില എത്തിയിട്ടില്ല. സ്വര്‍ണവിലയുടെ ഭാവി കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. ഒരുപാട് ഘടകങ്ങള്‍ കണക്കാക്കിയാണ് സ്വര്‍ണവില നിര്‍ണയിക്കുന്നത്.

ഡോളര്‍ സൂചികയിലെ മാറ്റം, എണ്ണവില, കാലാവസ്ഥ, യുദ്ധം പോലുള്ള അന്താരാഷ്ട്ര സാഹചര്യങ്ങള്‍ എല്ലാം സ്വര്‍ണവിലയെ ബാധിക്കും. അതേസമയം വില റെക്കോഡിലെത്തിയിട്ടും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിട്ടില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവിലും തൂക്കത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. അക്ഷയ തൃതീയ അടുത്തതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണം വ്യാപാരം കൂടാനാണ് സാധ്യത. ഈ ദിവസം സ്വര്‍ണം വാങ്ങി സൂക്ഷിച്ചാല്‍ ഐശ്വര്യവും സമൃദ്ധിയും നിറക്കും എന്നാണ് വിശ്വാസം.

Read more at: https://malayalam.oneindia.com/news/business/gold-rate-today-in-kerala-80-rupees-hiked-per-pavan-latest-price-details-inside-460825.html

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular