Saturday, May 18, 2024
HomeIndiaനാല്‌ വിക്കറ്റിന്റെ ജയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്

നാല്‌ വിക്കറ്റിന്റെ ജയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്

ബംഗളുരു: ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ നാല്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.

ശ്രീകണ്‌ഠരീവ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ 147 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ആര്‍.സി.ബി. കളി തീരാന്‍ 38 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ദിനേഷ്‌ കാര്‍ത്തിക്ക്‌ (12 പന്തില്‍ 21), സ്വാപ്‌നില്‍ സിങ്‌ (ഒന്‍പത്‌ പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 15) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌.
നായകനും ഓപ്പണറുമായ ഫാഫ്‌ ഡു പ്ലെസിസ്‌ (23 പന്തില്‍ മൂന്ന്‌ സിക്‌സറും 10 ഫോറുമടക്കം 64), ഓപ്പണര്‍ വിരാട്‌ കോഹ്ലി (27 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 42) എന്നിവര്‍ ആര്‍.സി.ബിക്കു മികച്ച തുടക്കം നല്‍കി.
ആര്‍.സി.ബിയുടെ വിജയ്‌ കുമാര്‍ വൈശാഖ്‌ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന്റെ മൂന്ന്‌ വിക്കറ്റുകള്‍ വീണു. ആദ്യ പന്തില്‍ മാനവ്‌ സുതറിനെ സ്വാപ്‌നില്‍ സിങ്‌ പിടികൂടി. അടുത്ത പന്തില്‍ മോഹിത്‌ ശര്‍മ (0) റണ്ണൗട്ട്‌. റണ്ണിനായി ക്രീസ്‌ വിട്ട വിജയ്‌ ശങ്കറിനായി (ഏഴ്‌ പന്തില്‍ 10) മോഹിത്‌ വിക്കറ്റ്‌ കളഞ്ഞു. മൂന്നാം പന്തില്‍ വിജയ്‌ ശങ്കറും പുറത്ത്‌. വിജയ്‌ ശങ്കറിനെ മുഹമ്മദ്‌ സിറാജ്‌ കൈയിലൊതുക്കി. മുഹമ്മദ്‌ സിറാജ്‌, യഷ്‌ ദയാല്‍, വിജയ്‌ കുമാര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. 24 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 37 റണ്ണെടുത്ത മുഹമ്മദ്‌ ഷാരൂഖ്‌ ഖാനാണു ടോപ്‌ സ്‌കോറര്‍. ആദ്യ ആറ്‌ ഓവറില്‍ 23 റണ്‍ മാത്രം വിട്ടുകൊടുത്ത ആര്‍.സി.ബി. ബൗളര്‍മാര്‍ മൂന്ന്‌ വിക്കറ്റുകളെടുത്തു. ഗുജറാത്തിന്റെ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാം പരാജയപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular