Saturday, May 18, 2024
HomeEuropeജര്‍മനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരമായി 6 ലക്ഷം രൂപ നല്‍കണമെന്ന് വിധിച്ച്‌ കോടതി

ജര്‍മനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരമായി 6 ലക്ഷം രൂപ നല്‍കണമെന്ന് വിധിച്ച്‌ കോടതി

ടൂര്‍ അവതാളത്തിലാക്കിയ ടൂര്‍ ഓപ്പറേറ്റര്‍ ആര് ലക്ഷം രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.കോടതിയുടെ ഉത്തരവ് പോളിമര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും, എറണാകുളം സ്വദേശികളുമായ മറ്റ് മൂന്ന് പേരും സമര്‍പ്പിച്ച പരാതിയിലാണ്.

ജര്‍മ്മനിയിലെ ഡെസന്‍ഡോര്‍ഫിന്‍ നടക്കുന്ന വ്യാപാരമേളയില്‍ പങ്കെടുക്കുന്നതിനായിയാണ് പരാതിക്കാര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്ബനിയെ സമീപിച്ചത്.

ഒരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ ഈടാക്കിയാണ് ട്രാവല്‍ ഓപ്പറേറ്റര്‍ വിദേശ ടൂര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ സമയബന്ധിതമായി ജര്‍മന്‍ വിസ ലഭ്യമാക്കുന്നതില്‍ ട്രാവല്‍ കമ്ബനി പരാജയപ്പെട്ടു. ടൂര്‍ ഓപ്പറേറ്ററുടേത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്നാരോപിച്ച്‌ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക ചെയ്ത വിമാന ടിക്കറ്ര് തുക എയര്‍ലൈന്‍സ് ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയെങ്കിലും ആ തുക പരാതിക്കാര്‍ക്ക് കൈമാറുന്നതിന് എതിര്‍കക്ഷി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി എതിര്‍കക്ഷിയുടെ സേവനത്തില്‍ ന്യൂനത ഉണ്ടെന്ന് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular