Sunday, May 19, 2024
HomeGulfസ്ത്രീകള്‍ ജോലി ചെയ്യുന്ന തയ്യല്‍ കടകളില്‍ പുരുഷന്മാര്‍ പ്രവേശിക്കുന്നത് വിലക്കി സൗദി

സ്ത്രീകള്‍ ജോലി ചെയ്യുന്ന തയ്യല്‍ കടകളില്‍ പുരുഷന്മാര്‍ പ്രവേശിക്കുന്നത് വിലക്കി സൗദി

റിയാദ് : സ്ത്രീകള്‍ ജോലി ചെയ്യുന്ന തയ്യല്‍ കടകളില്‍ പുരുഷന്മാര്‍ പ്രവേശിക്കുന്നതും പുരുഷന്മാര്‍ ജോലി ചെയ്യുന്നതും വിലക്കി സൗദി വാണിജ്യ മന്ത്രാലയം.

ഇത്തരം കടകളില്‍ അറ്റകുറ്റപണികള്‍ക്ക് മാത്രമേ പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടാകാവൂ. ഇത്തരം തയ്യല്‍ കടകളിസല്‍ തൊഴിലാളികളും ഉപഭോക്താക്കളും സ്ത്രീകളാകണം.

അറ്റകുറ്റപണികള്‍ക്കായി പുരുഷന്മാര്‍ക്ക് കടയില്‍ പ്രവേശിക്കണമെങ്കില്‍ വനിത ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച്‌ പുറത്തുപോയ ശേഷം മാത്രമേ ആകാവൂ. ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാന്‍, അകത്തുള്ളവരെ പുറത്തുനിന്ന് കാണാന്‍ കഴിയാത്ത വിധത്തില്‍ തയ്യല്‍ കടകള്‍ രൂപ കല്‍പന ചെയ്യണം.

കടയുടെ മുന്‍ഭാഗത്ത് റിസപ്ഷന്‍ ഏരിയയും ഡിസ്‌പ്ലേ ഏരിയയും ഉണ്ടാകണം. ഇത് ജോലി സ്ഥലത്തു നിന്ന് വേര്‍തിരിക്കണം. അകത്തെ ജോലിസ്ഥലത്ത് നിരീക്ഷണ ക്യാമറകള്‍ പാടില്ല. കടയുടെ പുറത്ത് സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular