Sunday, May 19, 2024
HomeIndiaനമ്മള്‍ കുടിക്കുന്ന പാല്‍ ഒട്ടും സുരക്ഷിതമല്ല! ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, 'നിരോധിത...

നമ്മള്‍ കുടിക്കുന്ന പാല്‍ ഒട്ടും സുരക്ഷിതമല്ല! ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ‘നിരോധിത ഓക്സിടോസിൻ ഉപയോഗിക്കുന്നു’

ന്യൂഡെല്‍ഹി:  നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് പാല്‍. എന്നാല്‍ നമ്മള്‍ കുടിക്കുന്ന പാല്‍ എത്രത്തോളം സുരക്ഷിതമാണെന്ന് അറിയാമോ?
ഈ വിഷയത്തില്‍ ഡല്‍ഹി ഹൈകോടതിയില്‍ സമർപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ വിതരണം ചെയ്യുന്ന പാലില്‍ ഓക്‌സിടോസിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടില്‍ പറയുന്നതെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

ഓക്സിടോസിൻ ദുരുപയോഗം

ഓക്സിടോസിൻ കന്നുകാലികളില്‍, പ്രത്യേകിച്ച്‌ പശുക്കളില്‍, പാല്‍ ഉത്പാദനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഹോർമോണ്‍ ആണ്. എന്നാല്‍, ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന ദുരുപയോഗം എന്ന് കണക്കാക്കപ്പെടുന്നു. കറവയുള്ള കന്നുകാലികളില്‍ അളവ് വർധിപ്പിക്കുന്നതിനായി ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും കന്നുകാലികളുടെ ആരോഗ്യത്തെ മാത്രമല്ല, പാല്‍ കഴിക്കുന്ന മനുഷ്യരെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018 ഏപ്രിലില്‍ കേന്ദ്ര സർക്കാർ ഈ മരുന്ന് നിരോധിച്ചിരുന്നു.

‘മൃഗങ്ങളോടുള്ള ക്രൂരത’

തലസ്ഥാനത്ത് കന്നുകാലികളെ വളർത്തുന്ന ഡെയറികളില്‍ ഓക്‌സിടോസിൻ ദുരുപയോഗം ചെയ്യുന്നുവെന്ന ഹർജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അതിന്റെ വ്യാജ ഉപയോഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈകോടതി ഇപ്പോള്‍ ആവശ്യപ്പെടുകയും ഹോർമോണുമായി ബന്ധപ്പെട്ട മരുന്നുകള്‍ നല്‍കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയും കുറ്റവുമാണെന്ന് നിരീക്ഷിക്കുകയും ചെയ്‌തു. ഡല്‍ഹി സർക്കാരിൻ്റെ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിനോട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തി കേസെടുക്കാൻ ആവശ്യപ്പെട്ടു.

ഓക്‌സിടോസിൻ ഉല്‍പ്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയുടെ ഉറവിടങ്ങള്‍ കണ്ടെത്താൻ ഡല്‍ഹി പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. രാജ്യതലസ്ഥാനത്തെ ക്ഷീരസംഘങ്ങളുടെ അവസ്ഥയുമായി ബന്ധപ്പെട്ട് സുനൈന സിബല്‍ ഉള്‍പ്പെടെയുള്ളവരാണ് ഹർജി നല്‍കിയത്. കന്നുകാലികളില്‍ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുമായി വിവേചനരഹിതമായി ഓക്‌സിടോസിൻ ഉപയോഗിക്കുന്നുണ്ടെന്ന് കോടതി കമ്മീഷണർ ഉന്നയിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി.

ദോഷഫലങ്ങള്‍:

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഓക്സിടോസിന്റെ ദോഷഫലങ്ങള്‍

* പാലിന്റെ ഗുണനിലവാരം കുറയുന്നു: ഓക്സിടോസിൻ ഉപയോഗം പാലിന്റെ ഗുണനിലവാരം കുറയ്ക്കുകയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടങ്ങള്‍ അടങ്ങിയിരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
* മൃഗങ്ങളുടെ ആരോഗ്യം: തടർച്ചയായ ഓക്സിടോസിൻ ഉപയോഗം കന്നുകാലികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഗർഭാശയ സംബന്ധമായ പ്രശ്നങ്ങള്‍, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് ഇത് കാരണമാകാം.
* മനുഷ്യ ആരോഗ്യം: ഓക്സിടോസിൻ അടങ്ങിയ പാല്‍ കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിനും ദോഷം ചെയ്യും. ഹോർമോണ്‍ വ്യതിയാനങ്ങള്‍ക്കും കാൻസറിനും വഴിവച്ചേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular