Sunday, May 19, 2024
HomeIndiaനിങ്ങളുടെ പാൻ കാര്‍ഡ് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടോ? കണ്ടെത്താനുള്ള വഴികള്‍ ഇതാ.

നിങ്ങളുടെ പാൻ കാര്‍ഡ് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടോ? കണ്ടെത്താനുള്ള വഴികള്‍ ഇതാ.

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്ബത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്ബത്തിക ഇടപാടുകള്‍ക്ക് കൂടിയേ തീരൂ.

പാൻ കാർഡില്‍ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മാറ്റിനിർത്താനാവില്ല. പാൻ കാർഡ് വിവരങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പുകാർ സാമ്ബത്തിക ഇടപാടുകള്‍ നടത്തി പണം തട്ടാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ പാൻ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി തോന്നുന്നുണ്ടെങ്കില്‍ എന്തുചെയ്യും? ഉടമയ്‌ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാൻ ഉടനെ നടപടി എടുക്കേണ്ടത് വളര അത്യാവശ്യമാണ്‌. എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടത് തിരിച്ചറിയുക എന്നുള്ളതാണ്. നിങ്ങളുടെ പാൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?

നിങ്ങളുടെ പാൻ നമ്ബർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള വഴികള്‍ ഇതാ;

1. കൃത്യമായി ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും ഉള്‍പ്പെടെ നിങ്ങളുടെ എല്ലാ സാമ്ബത്തിക വിവരങ്ങളും നിരീക്ഷിക്കുക. നിങ്ങള്‍ക്ക് അറിയാത്ത ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്ന് ഇതിലൂടെ തിരിച്ചറിയാൻ കഴിയും. .

2. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുക. ഇതിനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് സിബിലില്‍ നിന്നോ മറ്റേതെങ്കിലും ക്രെഡിറ്റ് ബ്യൂറോയില്‍ നിന്നോ നേടുക.

3. സംശയാസ്പദമായതോ അനധികൃതമായതോ ആയ ഇടപാടുകള്‍ കണ്ടെത്തിയാല്‍, ക്രെഡിറ്റ് ബ്യൂറോ അല്ലെങ്കില്‍ ബന്ധപ്പെട്ട ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടുക.

4. ആദായ നികുതി അക്കൗണ്ട് പരിശോധിക്കുക. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

5. നിങ്ങളുടെ അറിവില്‍ ഇല്ലാത്ത ഏതെങ്കിലും സാമ്ബത്തിക ഇടപാട് നിങ്ങളുടെ പേരില്‍ നടക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ഫോം 26എഎസിന്റെ വിശദാംശങ്ങളും പരിശോധിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular