Sunday, May 19, 2024
HomeIndiaതിരുപ്പതിയിലെ വരുമാനം 5000 കോടി കടക്കും; കാണിക്കയായി 773 കോടിയും 1031 കിലോ സ്വര്‍ണവും, ആരും...

തിരുപ്പതിയിലെ വരുമാനം 5000 കോടി കടക്കും; കാണിക്കയായി 773 കോടിയും 1031 കിലോ സ്വര്‍ണവും, ആരും ഞെട്ടും

ലോകത്തിലെ തന്നെ ഏറ്റവും സമ്ബന്നമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി ക്ഷേത്രം. വരുമാനത്തില്‍ ക്ഷേത്രം മുന്നേറുകയാണെന്നാണ് ഈ സാമ്ബത്തിക വർഷത്തിലെ കണക്കുകളും സൂചിപ്പിക്കുന്നത്.

ക്ഷേത്ര ട്രസ്‌റ്റ് ബാങ്കുകളില്‍ നടത്തിയ സ്ഥിരനിക്ഷേപങ്ങളിലും റെക്കോഡ് സൃഷ്‌ടിച്ചാണ് കഴിഞ്ഞ സാമ്ബത്തിക വർഷം അവസാനിച്ചത്. കഴിഞ്ഞ വർഷം മാത്രം കാണിക്ക ഇനത്തില്‍ 773 കോടി രൂപയും 1031 കിലോഗ്രാം സ്വർണവും ക്ഷേത്രത്തിന് ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ക്ഷേത്ര ട്രസ്‌റ്റ് അംഗീകരിച്ച വാർഷിക ബജറ്റ് ആദ്യമായി 5000 കോടി കടന്നുവെന്നത് ശ്രദ്ധേയമാണ്. 5,141.74 കോടി രൂപയുടെ വാർഷിക ബജറ്റാണ് തിരുപ്പതി ക്ഷേത്രം ട്രസ്‌റ്റ് ഇത്തവണ അംഗീകരിച്ചിരിക്കുന്നത്. ഇതൊരു സർവകാല റെക്കോർഡ് ആണെന്നതാണ് പ്രത്യേകത. 2024-25 സാമ്ബത്തിക വർഷത്തേക്കുള്ള കണക്കുകളാണ് ട്രസ്‌റ്റ്‌ അംഗീകരിച്ചത്.

തിരുപ്പതി ക്ഷേത്രത്തിലെ ഇത്തവണത്തെ പ്രതീക്ഷിത വരുമാനം

ക്ഷേത്രത്തിലെ പ്രസാദം വില്‍പ്പനയിലൂടെ 600 കോടി രൂപയും ക്ഷേത്ര ദർശനത്തിനുള്ള ടിക്കറ്റ് വില്‍പനയില്‍ നിന്നും 338 കോടി രൂപയും വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാർക്ക് നല്‍കിയ വായ്‌പയില്‍ നിന്നും കരാറുകാരില്‍ നിന്നുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റുകളില്‍ നിന്നുള്ള വരുമാനം 246.39 കോടി രൂപയാണ് കണക്കാക്കുന്നത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും ലാഭവിഹിതവുമായി 129 കോടി രൂപയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

വിശേഷാല്‍ പൂജകളില്‍ നിന്നും 150 കോടി, തീർത്ഥാടകർ ദാനം ചെയ്യുന്ന വസ്‌തുവകയില്‍ നിന്നും 151.5 കോടി, ഭക്തർക്കുള്ള താമസ സൗകര്യങ്ങളില്‍ നിന്നും 147 കോടി എന്നിങ്ങനെയും വരുമാനം പ്രതീക്ഷിക്കുന്നു. ഇത്തവണ പല ബാങ്കുകളിലായി നടത്തിയ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം മാത്രം 1600 കോടി കടക്കുമെന്നാണ് സൂചന.

ക്ഷേത്രത്തിന്റെ ആസ്‌തി

നേരത്തെ രണ്ട് വർഷം മുൻപാണ് ആദ്യമായി ക്ഷേത്രത്തിന്റെ ആസ്‌തിയെ കുറിച്ചുള്ള വിവരങ്ങളിലേക്ക് ട്രസ്‌റ്റ് വെളിച്ചം വീശിയത്. അന്നത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 2.3 ലക്ഷം കോടി (28 ബില്യണ്‍ ഡോളര്‍) രൂപയാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആകെ ആസ്‌തിയായി കണക്കാക്കുന്നത്.

വിവിധ ബാങ്കുകളിലായി 5300 കോടി രൂപ മൂല്യം വരുന്ന 10.33 ടണ്ണിന്റെ സ്വര്‍ണ നിക്ഷേപവും, 15,938 കോടി രൂപയുടെ ക്യാഷ് ഡെപ്പോസിറ്റും തിരുപ്പതി ക്ഷേത്രത്തിനുണ്ട്. ഇത് കൂടാതെ 2.5 ടണ്ണിന്റെ അതിവിശിഷ്‌ട പുരാതന ആഭരണങ്ങളും ക്ഷേത്രത്തിലുണ്ട്. 7123 ഏക്കര്‍ വരുന്ന ആകെ 960 വസ്‌തുവകകളും തിരുപ്പതി ക്ഷേത്രം ട്രസ്‌റ്റ്‌ കൈവശം വച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ മലയോര പട്ടണമായ തിരുമലയിലാണ് ശ്രീ വെങ്കിടേശ്വര സ്വാമി വാരി ക്ഷേത്രം അഥവാ നമ്മള്‍ പൊതുവെ തിരുപ്പതി ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രസ്‌റ്റാണ്‌ നിലവില്‍ ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular