Sunday, May 19, 2024
HomeIndia25 വര്‍ഷത്തേക്കുള്ള വികസിത ഭാരതത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു; ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന...

25 വര്‍ഷത്തേക്കുള്ള വികസിത ഭാരതത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു; ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന സമ്മാനം: പ്രധാനമന്ത്രി

ക്‌നൗ: രാജ്യത്തിന്റെ വികസനമാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഒരിക്കല്‍ കൂടി ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

അടുത്ത 25 വർഷത്തേക്ക് ഭാരതം എങ്ങനെയായിരിക്കണമെന്ന വ്യക്തമായ ധാരണ ബിജെപിക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഇറ്റാവയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” കഴിഞ്ഞ 10 വർഷത്തെ എന്റെ ഭരണം നിങ്ങള്‍ കണ്ടു. അടുത്ത 5 വർഷത്തേക്കും നിങ്ങള്‍ മോദിയെ തന്നെ തെരഞ്ഞെടുക്കുകയാണെങ്കില്‍ കേവലം അഞ്ച് വർഷത്തേക്കുള്ള രാജ്യത്തിന്റെ യാത്രയായിരിക്കില്ല അത്. വരുന്ന 25 വർഷത്തേക്കുള്ള രാജ്യത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന കൃത്യമായ അവബോധം ഇന്ന് ബിജെപിക്കുണ്ട്. ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും ഈ രാജ്യം എന്നും നിലനില്‍ക്കും.”- പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും അവർക്കും അവരുടെ മക്കള്‍ക്കും വേണ്ടി രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്നു. എന്നാല്‍ തന്റെ 10 വർഷത്തെ ഭരണത്തില്‍ ജനങ്ങളുടെ അനുഗ്രഹം മാത്രമാണ് നേടിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും സമാജ്‌വാദിയും രാജ്യത്തെ ജനങ്ങള്‍ക്കായി എന്ത് ചെയ്‌തെന്നും പ്രധാനമന്ത്രി ചോദിച്ചു. തനിക്കോ യോഗി ആദിത്യനാഥിനോ അനന്തരാവകാശികളില്ല. തങ്ങളുടെ സ്വത്തുക്കള്‍ ജനങ്ങളാണെന്നും രാജ്യത്തെ സേവിക്കാനാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാവപ്പെട്ട ജനങ്ങള്‍ക്ക് നല്ല വീടുകള്‍, ശൗചാലയങ്ങള്‍, വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പു വരുത്തും. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സ്വാർത്ഥ താത്പര്യങ്ങള്‍ നിറവേറ്റാൻ മാത്രമേ അവർ ശ്രമിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular