Sunday, May 19, 2024
HomeIndiaരൂപമാറ്റം വരുത്തിയ സൈലൻസറുകള്‍ക്കെതിരെ റോഡ് റോളര്‍ നടപടിയുമായി യുപി പൊലീസ്; 509 റോയല്‍ എൻഫീല്‍ഡുകള്‍ പിടിച്ചെടുത്തു

രൂപമാറ്റം വരുത്തിയ സൈലൻസറുകള്‍ക്കെതിരെ റോഡ് റോളര്‍ നടപടിയുമായി യുപി പൊലീസ്; 509 റോയല്‍ എൻഫീല്‍ഡുകള്‍ പിടിച്ചെടുത്തു

ക്നൗ: യുപിയിലെ ഹാപൂരില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന രൂപമാറ്റം വരുത്തിയ സൈലൻസറുകള്‍ പൊലീസ് കണ്ടുകെട്ടി നശിപ്പിച്ചു.

509 റോയല്‍ എൻഫീല്‍ഡ് ബൈക്കുകളിലെ സൈലൻസറുകളാണ് നശിപ്പിച്ചത്. നിരത്തിവെച്ച സൈലൻസറിന് മുകളില്‍ പരസ്യമായി റോഡ് റോളർ കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി.

ശബ്ദമലിനീകരണത്തിനെതിരെ ഹാപൂർ പൊലീസ് ഓപ്പറേഷൻ “പതാഖ”എന്ന പേരില്‍ വ്യാപക പരിശോധന സംഘടിപ്പിച്ചിരുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലേയളവില്‍ നഗരം കേന്ദ്രീകരിച്ചായിരുന്നു ബോധവത്കരണവും തെരച്ചിലും.

ക്യാമ്ബയിനില്‍ പ്രധാനമായും റോയല്‍ എൻഫീല്‍ഡ് വാഹനങ്ങളാണ് പൊലീസ് കണ്ടുകെട്ടിയത്. കമ്ബനി പുറത്തിറക്കിയ സൈലൻസറിന് രൂപമാറ്റം വരുത്തി ശബ്ദമലിനീകരണമുണ്ടാക്കിയ വാഹന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി സർക്കിള്‍ ഓഫീസർ വരുണ്‍ മിശ്ര പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular