Sunday, May 19, 2024
HomeAsiaഇസ്രയേലില്‍ അല്‍ ജസീറയ്ക്ക് വിലക്ക്

ഇസ്രയേലില്‍ അല്‍ ജസീറയ്ക്ക് വിലക്ക്

ടെല്‍ അവീവ്: ഖത്തർ ആസ്ഥാനമായുള്ള അല്‍ ജസീറ ചാനലിന് ഇസ്രയേലില്‍ വിലക്ക്. വിലക്ക് പ്രാബല്യത്തില്‍ വന്നു. ഉത്തരവ് ഓരോ 45 ദിവസം കൂടുമ്ബോഴും പുനഃപരിശോധനയ്ക്ക് വിധേയമാക്കണം.

ഇസ്രയേലിലെ അല്‍ ജസീറ ഓഫീസുകള്‍ അടയ്ക്കും. വെബ്‌സൈറ്റിന് രാജ്യത്ത് നിയന്ത്രണം വരും. ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും സർക്കാരിന് അധികാരമുണ്ട്. നടപടിയെ അല്‍ ജസീറ അപലപിച്ചു.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നുന്ന വിദേശ മാദ്ധ്യമങ്ങളെ വിലക്കാൻ സർക്കാരിന് അധികാരം നല്‍കുന്ന നിയമം കഴിഞ്ഞ മാസം ഇസ്രയേല്‍ പാർലമെന്റില്‍ പാസായിരുന്നു. ഗാസ യുദ്ധവാർത്തകള്‍ പുറത്തെത്തിക്കുന്ന പ്രധാന മാദ്ധ്യമങ്ങളിലൊന്നാണ് അല്‍ ജസീറ. എന്നാല്‍ അല്‍ ജസീറയുടേത് ഇസ്രയേല്‍ വിരുദ്ധ നിലപാടുകളാണെന്ന് വർഷങ്ങളായി ഇസ്രയേല്‍ ഭരണകൂടം ആരോപിക്കുന്നു. അല്‍ ജസീറയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രയേല്‍ വാദിക്കുന്നു.

ഗാസയിലെ ആക്രമണത്തിനിടെ അല്‍ ജസീറ ബ്യൂറോ ചീഫിന്റെ മകൻ അടക്കം നിരവധി മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. കേരെം ഷാലോം അതിർത്തി അടച്ച്‌ ഇസ്രയേല്‍ടെല്‍ അവീവ്: തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കേരെം ഷാലോം അതിർത്തി ഇസ്രയേല്‍ അടച്ചു. ഇവിടേക്ക് തെക്കൻ ഗാസയിലെ റാഫയില്‍ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഗാസയിലേക്കുള്ള സഹായ ട്രക്കുകള്‍ ഇസ്രയേല്‍ ഇതുവഴി കടത്തിവിട്ടിരുന്നു. അതേ സമയം, മേഖലയിലെ ഇസ്രയേല്‍ സൈനിക ബേസിനെയാണ് ലക്ഷ്യമിട്ടതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular