Sunday, May 19, 2024
HomeGulfഒമാനില്‍ ഇലക്‌ട്രിക് കേബിള്‍ മോഷണം; മോഷ്ടിച്ചത് ജോലി സ്ഥലങ്ങളില്‍ നിന്ന്, അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ ഇലക്‌ട്രിക് കേബിള്‍ മോഷണം; മോഷ്ടിച്ചത് ജോലി സ്ഥലങ്ങളില്‍ നിന്ന്, അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

സ്കറ്റ്: ഒമാനിലെ തെക്കൻ ബാത്തിനയില്‍ ഇലക്‌ട്രിക് കേബിളുകള്‍ മോഷ്ടിച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍. ജോലി സ്ഥലങ്ങളില്‍ നിന്ന് ഇലക്‌ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചതിന് ഏഷ്യക്കാരായ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായാണ് റോയല്‍ ഒമാൻ പോലീസ് (ആർ.ഒ.പി) പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ അറിയിക്കുന്നത്.

ഒമാനിലെ തെക്കൻ അല്‍ ബത്തിന ഗവർണറേറ്റിലെ ഒരു വൈദ്യുതി വിതരണ കമ്ബനിയുടെ നിയന്ത്രണത്തിലുള്ള നിർമ്മാണ സൈറ്റുകളില്‍ നിന്നായിരുന്നു മോഷണം. ഇവിടെ സ്ഥാപിച്ചിരുന്ന ഇലക്‌ട്രിക്കല്‍ കേബിളുകളും വയറുകളും മോഷ്ടിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഏഷ്യൻ രാജ്യക്കാരായ അഞ്ച് പ്രവാസികളെ പിടികൂടിയതെന്ന് റോയല്‍ ഒമാൻ പോലീസ് വിശദികരിച്ചു. അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികള്‍ പൂർത്തിയായതായും റോയല്‍ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular