Sunday, May 19, 2024
HomeKeralaപയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു

പയ്യന്നൂർ : കണ്ണൂർ ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സംഘർഷം പടരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂരിൽ കോൺഗ്രസ് – സി.പി.എം സംഘർഷം തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടന്നിരുന്നു. നിരവധി പേർക്കാണ് രാഷ്ട്രീയ അതിക്രമങ്ങളിൽ പരുക്കേറ്റത്. ഇതു പിന്നീട് ബി.ജെ.പി സി.പി.എം സംഘർഷമായത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

രാഷ്ട്രീയ വിരോധത്തെ തുടർന്ന് ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയ്യിട്ട്‌ നശിപ്പിച്ചതോടെ സമാധാന അന്തരീക്ഷത്തിന് പോറലേറ്റിരിക്കുകയാണ്.പയ്യന്നൂർ മാത്തിലാണ് സംഭവം നടന്നത്.കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്തിലെ കര്യാപ്പ് പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ സുധീഷ്. ശ്രീജിത്ത്‌ എന്നിവരുടെ രണ്ട് ഇരു ചക്ര വാഹനങ്ങളും അത് പാർക്ക് ചെയ്ത ഷെഡുമാണ് ഞായറാഴ്ച്ച രാത്രി തീയിട്ട് നശിപ്പിച്ചത് . പ്രദേശത്തെ ഉൾപാർട്ടി പ്രശ്നവും തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയുമാണ്.

ഇതുപോലുള്ള അക്രമങ്ങൾ സിപിഐഎം പ്രവർത്തകനെ അഴിച്ചു വിടുന്നതെന്ന് സ്ഥലം സന്ദർശിച്ച ബിജെപി സംസ്ഥാന സെക്രെട്ടറിയും കണ്ണൂർ ജില്ലാ പ്രഭാരിയുമായ അഡ്വക്കേറ്റ് കെ ശ്രീകാന്ത് ആരോപിച്ചു. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഇളക്കുഴി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ പുതുക്കുടി സംസ്ഥാന സമിതി അംഗം സി നാരായണൻ ജില്ലാ സെൽ കോർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം മണ്ഡലം പ്രസിഡണ്ട് സന്തോഷ് കൊട്ടാരത്തിൽ തമ്പാൻ തവിടിശ്ശേരി സ്വരാജ് ടി വി എന്നിവർ സ്ഥലം സന്ദർശിച്ചു . സജീവ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ സുധീഷ്. ശ്രീജിത്ത്‌ എന്നിവരുടെ ഇരു ചക്ര വാഹനങ്ങൾ രാത്രിയുടെ മറവിൽ തീയിട്ട് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു മാത്തിൽ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ബി.ജെ.പി ജില്ലാസെൽ കോഡിനേറ്റർ ഗംഗാധരൻ കാളീശ്വരം മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി തമ്പാൻ തവിടിശ്ശേരി ജില്ലാ കമ്മിറ്റി അംഗം രമാ സനിൽകുമാർ, ട്രഷറർ സ്വരാജ് ടി വി, പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രദീപൻ ഇ എന്നിവർ നേതൃത്വം നൽകി.

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്. ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി. രാജൻ പുതുക്കുടി സംസ്ഥാന സമിതി അംഗം സി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഭവത്തിൽ പോലീസ് ബിജെപി നേതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular