Sunday, May 19, 2024
HomeKeralaമലയാളികള്‍ കാത്തിരുന്ന എറണാകുളം- ബെംഗളുരു വന്ദേ ഭാരത് ഉടൻ, ജൂണില്‍ സര്‍വീസ് ആരംഭിച്ചേക്കും

മലയാളികള്‍ കാത്തിരുന്ന എറണാകുളം- ബെംഗളുരു വന്ദേ ഭാരത് ഉടൻ, ജൂണില്‍ സര്‍വീസ് ആരംഭിച്ചേക്കും

കേരളം മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിനായുള്ള കാത്തിരിപ്പിലാണ്. ബെംഗളുരുവിലും എറണാകുളത്തിനും ഇടയില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത് ഉടൻ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്സഭാ തിര‍ഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ ബെംഗളുരു- എറണാകുളം റൂട്ടില്‍ വന്ദേ ഭാരത് സർവീസ് ആരംഭിച്ചേക്കും.

നേരത്തെ ഏപ്രില്‍ മാസത്തില്‍ തന്നെ വന്ദേ ഭാരതിന്‍റെ റേക്ക് കൊല്ലത്ത് എത്തിയെങ്കിലും വിവിധ സാങ്കേതിക കാരണങ്ങളാല്‍ സർവീസ് ആരംഭിക്കാനായിരുന്നില്ല. വന്ദേ ഭാരത് സർവീസിനാവശ്യമായ എറണാകുളം സ്റ്റേഷനിലെ ക്രമീകരണങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

എറണാകുളം മാർഷലിംഗ് യാർഡിലെ പിറ്റ് ലൈനിന്‍റെ വൈദ്യുതീകരണം പൂർത്തിയായി. യാർഡിലെ ഓവുചാലുകളുടെ പ്രവൃത്തിയും ഉടൻ നടത്തും.

ദ ഹിന്ദു റിപ്പോർട്ട് അനുസരിച്ച്‌ യാർഡിലെ വൈദ്യുതീകരിച്ച പിറ്റ് ലൈൻ ഏപ്രില്‍ 30 ന് കമ്മീഷൻ ചെയ്തതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കായി രാജ്യത്തുടനീളമുള്ള യാർഡുകള്‍ സജ്ജീകരിക്കാൻ റെയില്‍വേ നേരത്തെ നിര്‍ദ്ദേശം നല്കിയതിനെ തുടർന്നാണിത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് എല്ലാ സാധ്യതയിലും സർവീസ് ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കൂടാതെ തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസിൻന്റെ സ്റ്റോപ്പ് മേയ് ഒന്നു മുതല്‍ എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് (ഇആർഎൻ) മാറ്റിയതോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം കപ്പാസിറ്റി മെച്ചപ്പെട്ടിരുന്നു.

മലയാളികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വന്ദേ ഭാരത് സർവീസാണ് ബെംഗളുരു-മംഗലാപുരം റൂട്ടിലുള്ളത്. പഠനത്തിനും ജോലി ആവശ്യങ്ങള്‍ക്കുമായി ആയിരക്കണക്കിന് മലയാളികളാണ് ബെംഗളുരുവിലുള്ളത്. വന്ദേ ഭാരത് വരുന്നതോടെ വളരെ എളുപ്പത്തില്‍ ഇരു നഗരങ്ങളിലേക്കും യാത്ര സാധ്യമാകും എന്നതിനാല്‍ ഒരുപാടാളുകള്‍ ഈ വന്ദേ ഭാരത് സർവീസിനെ ആശ്രയിക്കാന‍് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ സർവീസ് വിജയമാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ടൈംടേബിള്‍

നിലവില്‍ എറണാകുളം-ബെംഗളൂരു സർവീസിനെക്കുറിച്ച്‌ ഔദ്യോഗിക തീരമാനങ്ങള്‍ ഒന്നും വന്നില്ലെങ്കിലും പ്രതീക്ഷിക്കുന്ന ടൈംടേബിള്‍ നേരത്തെ മാധ്യമങ്ങള് പുറത്തുവിട്ടിരുന്നു. നിന്ന് 5 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1:35 ന് ബെംഗളൂരുവിലെത്തും. മടക്കയാത്രയില്‍, എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 2:05 ന് പുറപ്പെട്ട് രാത്രി 10:45 ന് എറണാകുളത്തെത്തും.

തൃശൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം തുടങ്ങിയ സ്റ്റേഷനുകളില്‍ എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് നിർത്തും.

കേരളത്തിലെ വന്ദേ ഭാരത് സർവീസുകള്‍

നിലവില്‍ കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകളുണ്ട്. ആദ്യത്തേത് കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് (20633/20634) ആണ്. ഇത് ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സർവീസ് നടത്തുന്നു. 8 മണിക്കൂറും 5 മിനിറ്റും എടുത്താണ് 586 കിലോമീറ്റർ യാത്ര പിന്നിടുന്നത്.

കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് , മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസ് (ആലപ്പുഴ വഴി) സർവീസ് നടത്തുന്നു. എല്ലാ ദിവസവും ഓടുന്ന വന്ദേ ഭാരത് ട്രെയിനാണിത്. ട്രെയിൻ (20631/20632) 8 മണിക്കൂർ 40 മിനിറ്റ് യാത്രാ സമയത്ത് 621 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular