Sunday, May 19, 2024
HomeAsiaഭൂചലനം , വെള്ളപ്പൊക്കം ; ദുരന്തഭീതിയില്‍ ഇന്തോനേഷ്യ

ഭൂചലനം , വെള്ളപ്പൊക്കം ; ദുരന്തഭീതിയില്‍ ഇന്തോനേഷ്യ

ഹോങ്കോംഗ് ; ഇന്തോനേഷ്യയില്‍ ഭൂചലനം . ജാവയുടെ തെക്ക് ഭാഗത്ത് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച്‌ സെൻ്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.

10.0 കിലോമീറ്റർ ആഴമുള്ള ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം 9.10 ഡിഗ്രി തെക്കൻ അക്ഷാംശത്തിലും 110.85 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണെന്നാണ് റിപ്പോർട്ട് .

ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഡസൻ കണക്കിന് വീടുകള്‍ ഒലിച്ചു പോകുകയും റോഡുകള്‍ തകരുകയും ചെയ്‌തിരുന്നു . സംഭവത്തില്‍ 15 ഓളം പേർ മരിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 17,000 ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നീണ്ടുനില്‍ക്കുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.

സൗത്ത് സുലവേസിയില്‍ നൂറിലധികം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. 42 എണ്ണം ഒലിച്ചുപോയി, നാല് റോഡുകളും ഒരു പാലവും തകർന്നു. ,300-ലധികം കുടുംബങ്ങളെ അധികാരികള്‍ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ്
.
അതേസമയം 25 വർഷത്തിനുള്ളില്‍ ജക്കാർത്ത നഗരത്തിന്റെ വലിയൊരു ഭാഗം കടലില്‍ മുങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അതിവേഗമാണ് ഈ പ്രക്രിയ നടക്കുന്നത്. വർഷത്തില്‍ 10 സെന്റിമീറ്റർ വെച്ച്‌ മുങ്ങിക്കൊണ്ടിരിക്കുകയാണ്. വരുംനാളുകളില്‍ ഇതിന്റെ വേഗത കൂടാനിടയുണ്ട്. 1 കോടിയോളം ജനങ്ങളുള്ള ജക്കാർത്ത നഗരത്തെ ഇന്തോനേഷ്യക്ക് ഉപേക്ഷിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular