Sunday, May 19, 2024
HomeIndiaഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതി വിധി പറഞ്ഞില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. അടുത്ത വ്യാഴാഴ്ച ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് വീണ്ടും പരിഗണിച്ചേക്കും.

അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച്‌ ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുപത് വര്‍ഷം മുമ്ബ് വൈദ്യുതാഘാതമേറ്റാണ് തന്റെ രണ്ട് കൈകളും നഷ്ടപ്പെമായതെന്ന് അങ്കിത് പറഞ്ഞു. അധ്യാപകരുടെയും ഗുരുവിന്റെയും അനുഗ്രഹത്തോടെ താന്‍ കമ്ബനി സെക്രട്ടറിഷിപ്പില്‍ ബിരുദം നേടിയതായും അങ്കിത് പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ എല്ലാവരും സമ്മതിദാനകാശം വിനിയോഗിക്കണമെന്ന് വോട്ട് ചെയ്ത ശേഷം സോണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular