Sunday, May 19, 2024
HomeKeralaകുഴല്‍ക്കിണര്‍ ലോറിയില്‍ കടത്തിയ ഡീസല്‍ പിടികൂടി

കുഴല്‍ക്കിണര്‍ ലോറിയില്‍ കടത്തിയ ഡീസല്‍ പിടികൂടി

മാഹി: മൂലക്കടവിലെ പെട്രോള്‍ പന്പില്‍ നിന്ന് കുഴല്‍ക്കിണർ ലോറിയില്‍ കടത്തുകയായിരുന്ന 3500 ലിറ്റർ ഡീസല്‍ കേരള പോലീസ് പിടികൂടി.
മാഹി-കേരള അതിർത്തിയായ കോപ്പാലത്ത് വച്ച്‌ തലശേരി ഡിവൈഎസ്പി സിബി ടോം, ന്യൂമാഹി എസ്‌ഐ യു.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഡീസല്‍ കടത്ത് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ നടത്തിയ വാഹന പരിശോധനയിലാണ് ഡീസല്‍ കടത്തുന്നത് പിടികൂടിയത്.

കുഴല്‍ക്കിണർ കുഴിക്കാനുള്ള യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ച ലോറിയില്‍ പ്രത്യേക അറ നിർമിച്ച്‌ ഇതിലും കുഴല്‍ക്കിണർ നിർമാണത്തിനുള്ള കംപ്രസറിനുള്ളിലും നിറച്ച നിലയിലായിരുന്നു ഡീസല്‍. മാഹിയില്‍ നിന്ന് പട്ടാന്പിലേയിക്ക് പോകുന്നതായിരുന്നു ലോറി. ഡ്രൈവർ പട്ടാന്പി സ്വദേശി വി.ജെ. ഷൗക്കത്തലിയെയും സഹായിയായ ഇതര സംസ്ഥാനക്കാരനായ യുവാവിനെയും ഡീസല്‍ കടത്താൻ ഉപയോഗിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കുഴല്‍ക്കിണർ ലോറിയും കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular