Sunday, May 19, 2024
HomeIndiaകൊടുംചതി! സഞ്ജു ഔട്ടല്ല? അതു സിക്‌സര്‍, ഡിസിക്കൊപ്പം അംപയറുടെ ഒത്തുകളി, വിമര്‍ശനം

കൊടുംചതി! സഞ്ജു ഔട്ടല്ല? അതു സിക്‌സര്‍, ഡിസിക്കൊപ്പം അംപയറുടെ ഒത്തുകളി, വിമര്‍ശനം

ല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പുറത്താവല്‍ വന്‍ വിവാദത്തില്‍.

സീസണിലെ ആദ്യത്തെ സെഞ്ച്വറിയിലേക്കു കുതിച്ച അദ്ദേഹം 86 റണ്‍സില്‍ നില്‍ക്കെയാണ് പുറത്തായത്. 46 ബോളില്‍ എട്ടു ഫോറും ആറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മുകേഷ് കുമാറിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനനിന് തൊട്ടരികെ ഷെയ് ഹോപ്പ് ക്യാച്ചെടുത്താണ് സഞ്ജു മടങ്ങിയത്. പക്ഷെ ഈ ക്യാച്ച്‌ വളരെയധികം സംശയാസ്പദവുമാണ്.

16ാമത്തെ ഓവറിലെ നാലാമത്തെ ബോളിലാണ് സഞ്ജു പുറത്തായത്. ഓവറിലെ ആദ്യത്തെ നാലു ബോളില്‍ മൂന്നു റണ്‍സ് മാത്രമേ റോയല്‍സിനു ലഭിച്ചുള്ളൂ. ഇതോടെ നാലാമത്തെ ബോളില്‍ ഒരു വമ്ബന്‍ ഷോട്ടിനു സഞ്ജു നിര്‍ബന്ധിതനാവുകയും ചെയ്തു. വലിയൊരു സിക്‌സറിനാണ് അദ്ദേഹം ശ്രമിച്ചത്.

ലോങ് ഓണിനു മുകളിലൂടെ പറന്ന ബോള്‍ ഉറപ്പായും സിക്‌സറാവുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ബൗണ്ടറി ലൈനിനു തൊട്ടരികെ വച്ച്‌ ഷെയ് ഹോപ്പ് കൈയ്ക്കുള്ളിലാക്കുകയായിരുന്നു. ഇതോടെ അത് ഔട്ടാണോയെന്ന കാര്യത്തില്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു.

ബൗണ്ടറി ലൈനിന്റെ വശത്തുനിന്നുള്ള ആംഗിളാണ് തേര്‍ഡ് അംപയര്‍ പരീക്ഷിച്ചത്. ക്യാച്ചെടുത്ത ശേഷം ഹോപ്പിന്റെ കാല്‍ ചെറുതായി ബൗണ്ടറി ലൈനിന്‍ തട്ടിയെന്ന സംശയമാണ് റീപ്ലേയില്‍ കണ്ടത്. പക്ഷെ തേര്‍ഡ് അംപയര്‍ ഇതു സൂം ചെയ്യാനോ, കൂടുതല്‍ പരിശോധിക്കാനോ തയ്യാറായില്ല. പകരം ഒരു ക്ലീന്‍ ക്യാച്ചാണെന്നു വളരെ പെട്ടെന്നു വിധിക്കുകയായിരുന്നു. ഇതോടെ റീപ്ലേ കണ്ട സഞ്ജു വളരെ ക്ഷുഭിതനും നിരാശനുമായാണ് കാണപ്പെട്ടത്.

റോയല്‍സ് 20 റണ്‍സിനു പൊരുതി വീണ മല്‍സരത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് തേര്‍ഡ് അംപയര്‍ക്കു നേരെ ഉയരുന്നത്. ഇതുത്തുകളി തന്നെയാണ്. ആതിഥേയ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ജയിപ്പിക്കാനാണ് അംപയര്‍ ശ്രമിച്ചത്. ക്യാച്ചെടുത്ത ശേഷം ഷെയ് ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ ഉരസുന്നത് റീപ്ലേയില്‍ കാണാം. പക്ഷെ നന്നായി പരിശോധിക്കാതെ അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നുവെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

തേര്‍ഡ് അംപയര്‍ എന്തിനാണ് ഇത്ര തിരക്കു പിടിച്ച്‌ തീരുമാനമെടുത്തത്? മല്‍സരത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷങ്ങളിലൊന്നാണിത്. അതുകൊണ്ടു തന്നെ അതു ഔട്ട് തന്നെയാണോ, അതോ സിക്‌സര്‍ തന്നെയാണോയെന്നത് അംപയര്‍ നന്നായി പരിശോധിച്ച്‌ തീരുമാനിക്കേണ്ടതായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

തേര്‍ഡ് ക്ലാസ് അംപയറിങ് തന്നെയാണ് ഈ ഐപിഎല്ലില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അംപയര്‍മാരുടെ ഭാഗത്തു നിന്നും ചില മോശം തീരുമാനങ്ങള്‍ ഈ സീസണിലുണ്ടായിരുന്നു. അതിലേക്കു ഒന്നുകൂടി ഇപ്പോള്‍ കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സഞ്ജു സാംസണ്‍ സെഞ്ച്വറി നേടുകയും റോയല്‍സ് ജയിക്കുകയും ചെയ്യേണ്ടിയിരുന്ന മല്‍സരമാണ് അംപയറുടെ അബദ്ധം കാരണം അടിമുടി മാറിയതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular