Sunday, May 19, 2024
HomeIndiaഹരിയാനയില്‍ മൂന്ന് സ്വതന്ത്രര്‍ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ച്‌ കോണ്‍ഗ്രസിനൊപ്പം; സര്‍ക്കാര്‍ തുലാസില്‍

ഹരിയാനയില്‍ മൂന്ന് സ്വതന്ത്രര്‍ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ച്‌ കോണ്‍ഗ്രസിനൊപ്പം; സര്‍ക്കാര്‍ തുലാസില്‍

ണ്ഡീഗഡ്: ഹരിയാനയില്‍ മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് നല്‍കിയ പിന്തുണ പിൻവലിച്ച്‌ മൂന്ന് സ്വതന്ത്ര എം.എല്‍.എമാർ.

പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്. ഇതോടെ സർക്കാറിന്‍റെ നിലനില്‍പ് തന്നെ തുലാസിലായിരിക്കുകയാണ്.

മൂന്ന് അംഗങ്ങള്‍ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു.

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയോടൊപ്പം റോത്തകില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് സ്വതന്ത്രർ പ്രഖ്യാപിച്ചത്. കർഷകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാല്‍ ഖട്ടാർ കഴിഞ്ഞ മാർച്ചില്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നയബ് സിങ് സൈനി മുഖ്യമന്ത്രിയായത്. ജെ.ജെ.പി ബി.ജെ.പി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു മനോഹർ ലാല്‍ ഖട്ടാറിന്‍റെ രാജി.

അതേസമയം, നയബ് സിങ് സൈനി മന്ത്രിസഭയില്‍ സ്ഥാനം കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രർ നേരത്തെ തന്നെ അസ്വസ്ഥരായിരുന്നെന്നാണ് റിപ്പോർട്ടുകള്‍.

സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് 34 പേരുടെ പിന്തുണയായി. ബി.ജെ.പി സര്‍ക്കാറിനെ ഹരിയാനയിലെ ജനം പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular