Sunday, May 19, 2024
HomeIndiaസോണിയ തീവ്രവാദികള്‍ക്കായി കണ്ണീരൊഴുക്കിയെന്ന് മോദി; ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് സോണിയ

സോണിയ തീവ്രവാദികള്‍ക്കായി കണ്ണീരൊഴുക്കിയെന്ന് മോദി; ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് സോണിയ

ന്യൂഡല്‍ഹി: മൂന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ പരസ്പരം വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോണിയാ ഗാന്ധി.

രാഹുല്‍ ഗാന്ധിയും സോണിയയും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി ആരോപിച്ചു. ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ സോണിയാ ഗാന്ധി അവര്‍ക്ക് വേണ്ടി കണ്ണീഴൊരുക്കിയെന്ന് മോദി ആരോപിച്ചു.

2012ല്‍ സല്‍മാന്‍ ഖുര്‍ഷിദ് സോണിയ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണെന്ന് മോദി ആരോപിച്ചിരുന്നു.

ഹേമന്ദ് കര്‍ക്കറെയെ അജ്മല്‍ കസബല്ല, ആര്‍എസ്‌എസ് അനുഭാവിയായ പോലീസ് ഉദ്യോഗസ്ഥനാണ് കൊലപ്പെടുത്തിയതെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വാഡേതിവാര്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ വിമര്‍ശനം.

കസബ് അടക്കം പാകിസ്താനില്‍ നിന്ന് വന്ന പത്ത് തീവ്രവാദികളെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. കോണ്‍ഗ്രസും തീവ്രവാദികളും തമ്മിലുള്ള ബന്ധത്തെ എന്താണ് വിളിക്കേണ്ടതെന്ന് ജനങ്ങളാണ് ചോദിക്കേണ്ടത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തീവ്രവാദികളെ വിളിച്ച കാര്യം രാജ്യം മറന്നിട്ടില്ലെന്നും മോദി പറഞ്ഞു.

ഈ പാര്‍ട്ടിയുടെ പരമോന്നത നേതാവ് തീവ്രവാദികള്‍ക്കായി ബട്‌ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം കണ്ണീര്‍ വാര്‍ത്തുവെന്ന് സോണിയയുടെ പേര് പറയാതെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ആ ദിനങ്ങളെ തിരികെ കൊണ്ടുവരാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. എന്നാല്‍ മോദി നിങ്ങള്‍ക്ക് മുന്നില്‍ പാറപോലെ ഉറച്ച്‌ നില്‍ക്കുമെന്ന് ഓര്‍ത്തുവെക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ എല്ലാ റദ്ദാക്കും. ആര്‍ട്ടിക്കിള്‍ 370 അവര്‍ തിരികെ കൊണ്ടുവരും. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും. മുത്തലാഖും അതുപോലെ തിരികെ കൊണ്ടുവരും. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ പോലും അവര്‍ റദ്ദാക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അയോധ്യയിലെ രാമക്ഷേത്രം പോലും അവര്‍ റദ്ദാക്കും.

അടുത്തിടെ കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോടതി വിധി വന്നപ്പോള്‍ രാഹുല്‍ ഗാന്ധി യോഗം ചേര്‍ന്ന് ഈ തീരുമാനം റദ്ദാക്കുന്ന കാര്യം സംസാരിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. അധികാരത്തിലെത്തിയാല്‍ അവരത് ചെയ്യും. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഷാബാനോ കേസില്‍ സുപ്രീം കോടതി വിധി മറികടന്നതാണെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം ബിജെപിയുടെ ഏക ലക്ഷ്യം അധികാരം ഏത് വിധേനയും നിലനിര്‍ത്തുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ വിദ്വേഷത്തെ വളര്‍ത്തുകയാണെന്നും സോണിയാ ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്താകെ യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നുണ്ട്. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദളിതുകളും ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും വലിയ വിവേചനം നേരിടുകയാണ്.

ഇതെല്ലാം മോദിയും ബിജെപിക്കും അധികാരം എന്ത് ചെയ്തിട്ടാലും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ നിന്ന് വരുന്നതാണ്. അവര്‍ വിദ്വേ,ം രാജ്യത്ത് വളര്‍ത്തുകയാണ്. രാജ്യത്തിന്റെ പുരോഗതിക്കും, എല്ലാവരുടെയും നീതിക്കും വേണ്ടിയാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും സോണിയ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular