Monday, May 20, 2024
HomeGulfഎഐ എട്ടിന്റെ പണി തരും: ആ മേഖലയില്‍ മാത്രം 40 ശതമാനം തൊഴില്‍ നഷ്ടമാകും, അറബ്...

എഐ എട്ടിന്റെ പണി തരും: ആ മേഖലയില്‍ മാത്രം 40 ശതമാനം തൊഴില്‍ നഷ്ടമാകും, അറബ് യൂണിയന്‍ പറയുന്നത്

ർട്ടിഫിഷ്യല്‍ ഇൻ്റലിജൻസിൻ്റെ വളർച്ച തൊഴില്‍ മേഖലയില്‍ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്ബാടുമുള്ള 40 ശതമാനം ജോലികളും, പ്രത്യേകിച്ച്‌ ബാക്ക് ഓഫീസ് ജോലികളും ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസിൻ്റെ വളർച്ചയിലൂടെ ഇല്ലാതാകുമെന്നാണ് അറബ് ചേംബേഴ്സ് യൂണിയൻ പ്രസിഡൻ്റ് സമീർ അബ്ദുല്ല നാസ് വ്യക്തമാക്കുന്നത്.

തൊഴിലുടമകളും ജീവനക്കാരും തൊഴിലിടങ്ങളില്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയാണ് ഈ അവസരത്തില്‍ വേണ്ടത്. ആളുകള്‍ സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കുന്നു. അവർ പുതിയ സാങ്കേതികവിദ്യയുമായി കൂടുതല്‍ പൊരുത്തപ്പെടുന്നു. ഇൻറർനെറ്റില്‍ പ്രവർത്തിക്കുന്ന ഒരുപാട് ബിസിനസുകള്‍ അവരുടെ ബിസിനസ്സിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും മാർക്കറ്റിംഗ് പ്രമോട്ടുചെയ്യുന്നതും ആ ടൂള്‍ വളരെ മികച്ചതും കാര്യക്ഷമവുമായി ഉപയോഗിക്കുന്നത് ഞാൻ ശ്രദ്ധിച്ചുവെന്നും അബുദാബിയില്‍ നടന്നുകൊണ്ടിരിക്കുന്ന വാർഷിക നിക്ഷേപ മീറ്റിംഗ് കോണ്‍ഗ്രസ് 2024 ലെ പാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് നാസ് പറഞ്ഞു.

ബാക്ക് ഓഫീസ് ജോലികളില്‍ 40 ശതമാനം വരെ എഐ ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കുമെന്നും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാൻ കൂടിയായ നാസ് വ്യക്തമാക്കുന്നു. “പുതിയ സാങ്കേതിക വിദ്യകള്‍ നേരിടുന്ന ഒരേയൊരു വെല്ലുവിളി ഇന്ന് സ്പെഷ്യലിസ്റ്റുകളില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നതാണ്, അതായത്, ഒരു സൂചന… എഐ വരാൻ പോകുകയാണ്, ബാക്ക് ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുകള്‍ക്കും കമ്ബനികള്‍ക്കും ഒരു പുതിയ പ്രശ്നവും വെല്ലുവിളിയും സൃഷ്ടിക്കാൻ പോകുകയാണ്.” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അക്കൗണ്ടിംഗ്, റെക്കോർഡുകള്‍ സൂക്ഷിക്കല്‍, ഡാറ്റാ എൻട്രി, എച്ച്‌ആർ, ഓഫീസ് മാനേജുമെൻ്റ്, ഐടി മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പോലുള്ള അഡ്മിനിസ്ട്രേറ്റീവ് ലെവല്‍ ജോലികളാണ് ബാക്ക് ഓഫീസ് ജോലികളില്‍ ഉള്‍പ്പെടുന്നത്. ” പുതിയ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്. അവരെ പരിശീലിപ്പിക്കുക, അല്ലെങ്കില്‍പകരക്കാരെ കണ്ടെത്തുക, അല്ലെങ്കില്‍ ഈ ആളുകള്‍ എവിടെയാണ് ജോലി ചെയ്യാൻ പോകുന്നത്.” എന്നും അദ്ദേഹം ചോദിക്കുന്നു.

എഐയുടെ ലോകത്തേക്ക് യുവാക്കളെ സജ്ജരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു അടിത്തറ ആരംഭിക്കാനും നാസ് ആഹ്വാനം ചെയ്തു. “അധ്യാപകർ വഴിയും വിഷയവും മാറ്റേണ്ടതുണ്ട്. അവരും നമ്മുടെ യുവാക്കളെ പരിശീലിപ്പിക്കുകയും ഏത് ജോലിയാണ് അന്വേഷിക്കേണ്ടതെന്ന് മനസ്സിലാക്കുകയും വേണം. വേഗത്തിലുള്ള ഡിജിറ്റല്‍ പരിവർത്തനത്തില്‍ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പൊതു-സ്വകാര്യ മേഖലാ സഹകരണം” വേണമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular