Monday, May 20, 2024
HomeKeralaപെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായെത്തി; യുവാവിനെ കെട്ടിയിട്ടു, തുണിയില്‍ തേങ്ങ പൊതിഞ്ഞ് അടിച്ചു; ബന്ധുക്കളുടെ പരാതിയില്‍ പോക്സോ...

പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായെത്തി; യുവാവിനെ കെട്ടിയിട്ടു, തുണിയില്‍ തേങ്ങ പൊതിഞ്ഞ് അടിച്ചു; ബന്ധുക്കളുടെ പരാതിയില്‍ പോക്സോ കേസെടുത്ത് പൊലീസ്

കൊല്ലം: പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിന് മർദ്ദനമേറ്റതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്.

കൊല്ലം തേവലക്കരയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് സംഭവം. പിറന്നാള്‍ കേക്കുമായി 16-കാരിയുടെ ബന്ധുവീട്ടിലെത്തിയതാണ് നഹാസ്. പിന്നാലെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ പൊതിഞ്ഞ് അ‌ടിച്ചെന്നും തൂണില്‍ കെട്ടിയിട്ടെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

നഹാസിന്റെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് പിന്നാലെ പെണ്‍‌കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു

Previous articleകേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകിട്ട് 6 നും രാത്രി 12 നും ഇടയിലുള്ള സമയത്ത് ആവശ്യകതയില്‍ പരമാവധി കുറവ് വരുത്തുക എന്നതാണ്. കുറവ് വരുത്തുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍ വേണ്ടെന്നുവയ്ക്കണം എന്നല്ല, അത്യാവശ്യമല്ലാത്ത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക എന്നതാണ്. നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണം ചെയ്യും. ഉദാഹരണത്തിന്, കേരളത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളാണുള്ളത്. അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്‌സിന്റെ ഒരു എല്‍ ഇ ഡി ബള്‍ബ് ഓഫ് ചെയ്താല്‍ത്തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.
Next article” റയലിന് റഫറിമാരില്‍ നിന്നും പിന്തുണ ലഭിക്കുന്നു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular