Monday, May 20, 2024
HomeAsiaകേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകിട്ട് 6 നും രാത്രി 12 നും...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകിട്ട് 6 നും രാത്രി 12 നും ഇടയിലുള്ള സമയത്ത് ആവശ്യകതയില്‍ പരമാവധി കുറവ് വരുത്തുക എന്നതാണ്. കുറവ് വരുത്തുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍ വേണ്ടെന്നുവയ്ക്കണം എന്നല്ല, അത്യാവശ്യമല്ലാത്ത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക എന്നതാണ്. നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണം ചെയ്യും. ഉദാഹരണത്തിന്, കേരളത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളാണുള്ളത്. അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്‌സിന്റെ ഒരു എല്‍ ഇ ഡി ബള്‍ബ് ഓഫ് ചെയ്താല്‍ത്തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

തെല്‍ അവീവ്: കടുത്ത തീരുമാനങ്ങളുമായി എന്നും സ്വന്തം മുഖം സംരക്ഷിക്കുന്നതില്‍ മിടുക്കനായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് എല്ലാം കൈവിടുന്നു.

വെടിനിർത്തല്‍ നിർദേശത്തിന് ഹമാസ് പച്ചക്കൊടി കാണിക്കുകയും ആഗോള സമ്മർദം ശക്തമാകുകയും ചെയ്തിട്ടും വഴങ്ങാതെ നില്‍ക്കുകയാണ് നെതന്യാഹു. പകരം 15 ലക്ഷത്തോളം ഫലസ്തീനികള്‍ തിങ്ങിക്കഴിയുന്ന റഫയിലേക്ക് ടാങ്കുകള്‍ അയക്കുകയും ചെയ്തു.

അതിർത്തി പിടിച്ച്‌ കൂട്ട ബോംബിങ്ങും തുടരുകയാണ്. ഹമാസിനെ തകർക്കലാണ് ലക്ഷ്യമെന്ന് പറയുമ്ബോഴും ഇതുവരെ മുതിർന്ന നേതാക്കളില്‍ ഒരാളെ പോലും പിടികൂടുകയോ ബന്ദികളെ കണ്ടെത്തുകയോ ചെയ്യാൻ നെതന്യാഹുവിനും സൈന്യത്തിനുമായിട്ടില്ല. ഇതിനിടയില്‍ യുദ്ധം എന്ന് അവസാനിക്കുന്നോ അന്ന് അധികാരനഷ്ടവും സംഭവിക്കുമെന്ന ആധിയാണ് അദ്ദേഹത്തെ തുറിച്ചുനോക്കുന്നത്.

രാജ്യം മൊത്തം എതിരാണെന്നു മാത്രമല്ല, ഭരണകക്ഷിയില്‍ പോലുമുണ്ട് കടുത്ത എതിർപ്പ്. ‘നെതന്യാഹുവിന് അധികാരം നിലനിർത്തലാണ് മുഖ്യമെന്ന്’ ഇസ്രായേലിലെ മുൻ യു.എസ് അംബാസഡർ ഡാനിയല്‍ സി കേർട്സർ പറയുന്നു. 120 അംഗ പാർലമെന്റില്‍ 64 അംഗങ്ങളാണ് നെതന്യാഹുവിനൊപ്പമുള്ളത്. ഗസ്സയില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിന്തുണ പിൻവലിക്കുമെന്ന് തീവ്രവലതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് 14 അംഗങ്ങളുണ്ട്. ഇത്രയും പേർ വിട്ടുപോകുന്നതോടെ നെതന്യാഹു സർക്കാർ പുറത്താകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular