Monday, May 20, 2024
HomeKeralaവെസ്റ്റ്നൈല്‍ പനി; പാലക്കാട് ഒരു മരണം; ജാഗ്രതാ നിര്‍ദേശം

വെസ്റ്റ്നൈല്‍ പനി; പാലക്കാട് ഒരു മരണം; ജാഗ്രതാ നിര്‍ദേശം

പാലക്കാട്: വെസ്റ്റ്‌നൈല്‍ പനി ബാധിച്ച്‌ വയോധികൻ മരിച്ചു. 67കാരനായ കാഞ്ഞിക്കുളം സ്വദേശിയാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച്‌ ചികിത്സയിലിരിക്കെയായിരുന്നു മരണം.

രോഗബാധയുടെ ഉറവിടം കണ്ടെത്തി വരികയാണെന്നും പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഇതിനോടകം 10 പേർക്ക് പനി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ മരണപ്പെട്ട രണ്ട് പേരുടെ സ്രവങ്ങള്‍ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്.

ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ്‌നൈല്‍ പനി. തലകറക്കം, ക്ഷീണം, അപസ്മാരം, പനി, തലവേദന എന്നിവയൊക്കെയാണ് പ്രധാന രോഗലക്ഷണങ്ങള്‍. വൈറസ് ബാധിച്ച രക്തം ശരീരത്തിലെത്തിയാണ് രോഗം പടരുന്നത്. മനുഷ്യരില്‍ പനിയാണ് പ്രകടമായ ലക്ഷണമായി കാണുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular